മാനന്തവാടി:വയനാട് ജില്ലയിലെ ഏക ക്യാന്‍സര്‍ ചികിത്സാലയമായ നല്ലൂര്‍നാട്ടിലെ ജില്ലാ ക്യാന്‍സര്‍ സെന്ററിന് മനോഹാരിത പകര്‍ന്ന് വേയ്‌വ്‌സ് പ്രവര്‍ത്തകര്‍ മാതൃകയായി.വേയ്‌വ്‌സ് നടപ്പിലാക്കുന്ന സ്പര്‍ശം 2020 പദ്ധതിയുടെ ഭാഗമായാണ് ശുചീകരണവും സൗന്ദര്യവല്‍ക്കരണവും നടത്തിയത്.അംബേദ്കര്‍ മെമ്മോറിയല്‍ ട്രൈബല്‍ ആശുപത്രിയെയും ക്യാന്‍സര്‍ സെന്ററിനെയും ബന്ധിപ്പിക്കുന്ന ഇടനാഴിയിലാണ് മനോഹര ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്.വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന കറുത്ത പെയിന്റിന്റെ സ്ഥാനത്ത് കാടും കടലും വന്യമൃഗങ്ങളും ജില്ലയിലെ ആദിവാസി വിഭാഗങ്ങളുടെ ജീവിതവും എല്ലാം വര്‍ണ ചിത്രങ്ങളായി ഇന്ന് ചുമരുകളില്‍ ഇടം പിടിച്ചിട്ടുണ്ട്.ദിവസങ്ങള്‍ നീണ്ട കഠിനാധ്വാനത്തിലൂടെയാണ് ഉമേഷ് വിസ്മയം,നിസാര്‍ വെള്ളമുണ്ട,ലത്തീഫ് ഒ.കെ.എന്നിവര്‍ ചുമരുകളില്‍ ചിത്രങ്ങള്‍ തീര്‍ത്തത്.
ക്യാന്‍സര്‍ ചികിത്സയ്ക്ക് എത്തുന്നവരുടെ കണ്ണുകള്‍ക്ക് കുളിര്‍മയേകുന്ന ചിത്രങ്ങള്‍ ചുമരുകളില്‍ നിറഞ്ഞത് രോഗികള്‍ക്കും കൂടെവരുന്നവര്‍ക്ക് മാത്രമല്ല ആശുപത്രി ജീവനക്കാര്‍ക്കും നവ്യാനുഭവമാണ്‌നല്‍കുന്നത്.പൂന്തോട്ട നിര്‍മാണം അടക്കമുള്ള കാര്യങ്ങള്‍ ഇവിടെ ഒരുക്കാന്‍ ഉദ്ദേശിക്കുന്നതായും വേയ്‌വ്‌സ് പ്രവര്‍ത്തകര്‍ പറഞ്ഞു. വേയ്വ്‌സ് ചെയര്‍മാന്‍ കെ.എം. ഷിനോജ്, കണ്‍വീനര്‍ സലീം കൂളിവയല്‍, ജോ. കണ്‍വീനര്‍ ജെറീഷ് മൂടമ്പത്ത്, പി.ആര്‍. ഉണ്ണികൃഷ്ണന്‍എന്നിവര്‍ നേതൃത്വം നല്‍കി.