24 മണിക്കൂറിനിടെ രാജ്യത്ത് 81,484 പേർക്ക് കൂടി കൊവിഡ്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 81,484 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 63,94,069 ആയി ഉയർന്നു.

9,42,217 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 53,52,078 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1095 പേർ കൂടി രാജ്യത്ത് മരിച്ചു. ആകെ കൊവിഡ് മരണം 99,773 ആയി ഉയർന്നു

ഒക്ടോബർ ഒന്ന് വരെ 7,67,17,728 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 10,97,947 സാമ്പിളുകൾ പരിശോധിച്ചു.

മഹാരാഷ്ട്രയിൽ മാത്രം കൊവിഡ് രോഗികളുടെ എണ്ണം 14 ലക്ഷം പിന്നിട്ടു.

വിദ്യാര്‍ത്ഥി പ്രവേശനം സുഗമമാക്കാന്‍ അടിയന്തര നടപടി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: വയനാട്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി പ്രവേശനം സുഗമമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജിന്

ഓണം വാരാഘോഷം; മാനന്തവാടിയിൽ മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്യും

കേരള സർക്കാർ, വിനോദ സഞ്ചാര വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ജില്ലാ ഭരണകൂടം എന്നിവയുടെ നേത്യത്വത്തിൽ വിവിധ ടൂറിസം സംഘടനകൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ

ഇന്‍ഫ്‌ളുവന്‍സേഴ്‌സിന്റെ കാത്തിരിപ്പിന് വിരാമം; ടിക് ടോക്കിന്റെ ജനപ്രിയ ഫീച്ചര്‍ ഇനി ഇന്‍സ്റ്റഗ്രാമിലും

ഓരോ ദിവസവും പുതിയ ഫീച്ചേഴ്‌സ് അവതരിപ്പിച്ചുകൊണ്ട് ഉപയോക്താക്കള്‍ക്ക് നവ്യാനുഭവം സമ്മാനിച്ചുകൊണ്ടിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഇപ്പോഴിതാ റീല്‍സിനായി പിക്ചര്‍ ഇന്‍ പിക്ചര്‍(PiP) ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. മറ്റ് ആപ്പുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കേ തന്നെ ചെറിയ ഫ്‌ളോട്ടിങ് വിന്‍ഡോയില്‍ ഇനി

മില്‍മ പാലിന് അഞ്ച് രൂപ കൂട്ടാന്‍ സാധ്യത; തീരുമാനം ഈ മാസം 15ന്

കോട്ടയം: മില്‍മ പാലിന് ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാന്‍ സാധ്യത. സെപ്റ്റംബർ 15ന് ചേരുന്ന ഫെഡറേഷന്‍ യോഗത്തിലായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. ഉല്‍പാദന ചെലവ് കൂടുന്നതിനാൽ വില വര്‍ധിപ്പിക്കുന്ന കാര്യം

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ ചികിത്സയിലായിരുന്ന 45 കാരന്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് എന്നയാളാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗം ബാധിച്ച്‌ 11

കൃഷ്‌ണഗിരിയിലെ വാഹനാപകടം ഒരാൾ കൂടി മരിച്ചു

കൃഷ്‌ണഗിരിയിലെ വാഹനാപകടം ഒരാൾ കൂടി മരിച്ചു.പള്ളിക്കുന്ന് ഏച്ചോം കിഴക്കേപുരയ്ക്കൽ അഭിജിത്താണ് മരിച്ചത്. രണ്ട് പേർ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. ഇന്നലെ വൈകീട്ടുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.