ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നാളെ (ഒക്ടോബർ 5 ) നടത്താനിരുന്ന വൈത്തിരി താലൂക്ക്തല ഓൺലൈൻ അദാലത്ത് ഒക്ടോബർ 6 ലേക്ക്(ചൊവ്വ) മാറ്റി. രാവിലെ 10.30ന് അദാലത്ത് നടക്കും. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് സംവരണ വാർഡുകളുടെ നറുക്കെടുപ്പ് നാളെ നടക്കുന്നതിനാലാണ് മാറ്റം.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.