ന്യൂഡൽഹി: ചൈനീസ് ബന്ധം ഉപേക്ഷിച്ച് പബ്ജി ഇനി ഇന്ത്യയിൽ തിരിച്ചെത്തില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഗെയിം അക്രമത്തെ വല്ലാതെ പ്രോത്സാഹിപ്പിക്കുന്നതിനാൽ വീണ്ടും അനുവദിക്കില്ലെന്നാണ് റോയിട്ടേര്‍സ് റിപ്പോർട്ട് ചെയ്യുന്നത്. ഈ റോയല്‍ ബാറ്റില്‍ മൊബൈല്‍ ഗെയിം നിരോധനം സ്ഥിരമായിരിക്കും എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗെയിം അക്രമാസക്തമാണെന്നും അതിനെ പ്രോത്സാഹിപ്പിക്കേണ്ടെന്നുമാണ് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ തീരുമാനം. കേന്ദ്ര ഐടി മന്ത്രാലയവുമായി അടുത്ത വൃത്തങ്ങളാണ് പബ്ജി നിരോധനം സ്ഥിരമാണ് എന്ന സൂചന നല്‍കുന്നത്. ഗെയിമിന് കുട്ടികളടക്കമുള്ളവർ പെട്ടന്ന് അടിമകളാകുന്നതും ഒരു കാരണമാണെന്ന് ചൂണ്ടിക്കാട്ടുന്നു.
സെപ്റ്റംബര്‍ 2നാണ് പബ്ജി അടക്കം 118 ആപ്പുകള്‍ കേന്ദ്രം ഇന്ത്യയില്‍ നിരോധിച്ചത്. ഇന്ത്യയിൽ നിരോധനം വന്നതോടെ, ചൈനീസ് ടെക് ഭീമനായ ടെൻസെന്റുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി പബ്ജി അറിയിച്ചിരുന്നു. എന്നാൽ പബ്ജി ഗെയിം അക്രമവാസനയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് കാട്ടി ചൈനീസ് സർക്കാരും മുമ്പ് പബ്ജിക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ, ഗെയിം ഫോർ പീസ് എന്ന ഫീച്ചറുമായാണ് പബ്ജി ഇതിനെ മറികടന്നത്. ഉടമസ്ഥാവകാശം മാറി എന്നു കരുതി നിരോധനം പിൻവലിക്കുന്ന കാര്യം പരിഗണിക്കാനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.