ജില്ലയിലെ മുനിസിപ്പാലിറ്റികളില്‍ കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ (പരമാവധി 90 ദിവസത്തേക്ക്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത എട്ടാംക്ലാസ്. പ്രായപരിധി 40 വയസ്സ്. മുനിസിപ്പല്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം അപേക്ഷകള്‍ ഒക്ടോബര്‍ 28 ന് വൈകീട്ട് 5 നകം nvbdcpwyd@gmail.com എന്ന മെയിലിലേക്കോ മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസിലോ സമര്‍പ്പിക്കണം.

അധ്യാപക നിയമനം
മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇൻസ്ട്രക്ടർ ഇൻ ഫിസിക്കൽ എജുക്കേഷൻ, ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ്, വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഇൻ വർക്ക്ഷോപ്പ്, ട്രേഡ് ഇൻസ്ട്രക്ടർ ഇൻ ഫിറ്റിങ്, ട്രേഡ്സ്മാൻ ഇൻ