വൈത്തിരി ഇലക്ട്രിക്കൽ സെക്ഷൻ
പരിധിയിലെ കണ്ണൻചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട, വെള്ളംകൊല്ലി, ചുണ്ടയിൽ, ചേലോട്, കണ്ണാടിച്ചോല, തളിമല, പഴയ വൈത്തിരി, മുള്ളൻപാറ, ചാരിറ്റി, ചാരിറ്റി ഹെൽത്ത് സെൻറർ, തളിപ്പുഴ, ലക്കിടി, വെറ്ററിനറി കോളജ്, നവോദയ സ്കൂൾ ഭാഗങ്ങളിൽ നാളെ (ജൂലൈ 15) രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

പ്രൗഢമായി കാവുംമന്ദത്തെ നബിദിനാഘോഷം
കാവുംമന്ദം: സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയൂം നന്മയുടെയും സന്ദേശവുമായി ഒന്നര സഹസ്രാബ്ദം മുമ്പ് ലോകത്ത് പിറവികൊണ്ട പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷം കാവുംമന്ദത്ത് ഏറെ മനോഹരമായി സംഘടിപ്പിച്ചു. ഘോഷയാത്ര, കവാലി സദസ്സ്, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഭക്ഷണ വിതരണം