വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ തന്നെ സ്ഥാപിക്കണമെന്ന് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൽപ്പറ്റ മേഖല സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. കൽപ്പറ്റയിൽ നടന്ന മുപ്പത്തിയെട്ടാമത് മേഖല സമ്മേളനം ജില്ലാ പ്രസിഡണ്ട് സോമൻ എം.കെ. ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് സത്യേന്ദ്രനാഥ് അധ്യക്ഷതവഹിച്ചു. ചടങ്ങിൽ സീനിയർ ഫോട്ടോഗ്രാഫർമാരായ എ.സി. മൊയ്തു, എം.എസ്.രാജൻ, പി.പരമേശ്വരൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഫോട്ടോഗ്രാഫർമാരുടെ മക്കളായ കൃഷ്ണവേണി, അനന്യാബിനോജ്, എംബിബിസിന് അഡ്മിഷൻ ലഭിച്ച മുഹമ്മദ് വസിം, എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. സംസ്ഥാന ട്രഷറർ ജോയി ഗ്രെയ്സ് , സംസ്ഥാന കമ്മിറ്റിയംഗം വി.വി.രാജു , ജില്ലാ സെക്രട്ടറി ഭാസ്ക്കരൻ പി. ജില്ലാ പിആർഒ എൻ രാമാനുജൻ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി ജംഷീർ സ്വാഗതവും ട്രഷറർ പി.പി. ഡാനിയേൽ നന്ദിയും പറഞ്ഞു.

അധ്യാപക നിയമനം
മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇൻസ്ട്രക്ടർ ഇൻ ഫിസിക്കൽ എജുക്കേഷൻ, ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ്, വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഇൻ വർക്ക്ഷോപ്പ്, ട്രേഡ് ഇൻസ്ട്രക്ടർ ഇൻ ഫിറ്റിങ്, ട്രേഡ്സ്മാൻ ഇൻ