മാനന്തവാടി : വയനാട് ജില്ലയിൽ തോട്ടം മേഖലയിൽ പണിയെടുക്കുന്ന മുഴുവന്‍ താൽക്കാലിക തൊഴിലാളികളെയും സ്ഥിരപ്പെടുത്തുവാന്‍ നടപടിയെടുക്കണമെന്ന് ഐ.എന്‍.ടി.യു.സി യംഗ് വര്‍ക്കേഴ്സ് കൗണ്‍സില്‍ മാനന്തവാടി താലുക്ക് പ്രവര്‍ത്തക കണ്വെന്ഷന് ആവശ്യപ്പെട്ടു. തോട്ടം തൊഴിലാളികളുടെ കുലി 700 രൂപയാക്കുക, മെഡിക്കല്‍ ബില്ലുകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി ടി.എ.റെജി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ലിബിന്.എ.ഒ അദ്ധ്യക്ഷത വഹിച്ചു. എം.ആര്.മണി, കെ.കൃഷ്ണന്, പ്രസാദ്.പി.ബി, വിജയന് പഞ്ചാരക്കൊല്ലി തുടങ്ങിയവര്‍ പ്രസംഗിച്ചു.

മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി
വയനാട് മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി.ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുരക്കൽ ഉദ്ഘാടനം ചെയ്തു.മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് ബിജു ഏലിയാസ് അധ്യക്ഷത