മാനന്തവാടി ഗവ. എഞ്ചിനീയറിങ്ങ് കോളേജിൽ ഒഴിവുള്ളതും ഒഴിവു വരാൻ സാധ്യതയുള്ളതുമായ രണ്ടാം വർഷ ബി-ടെക്ക് (ലെറ്റ്) സീറ്റുകളിലേക്ക് എൽ.ബി.എസ് ലെറ്റ് പ്രോസ്പെക്ടസിന് വിധേയമായി തൽസമയ പ്രവേശനം നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ചെക്ക് ലിസ്റ്റിൽ പറഞ്ഞിരിക്കുന്ന ആവശ്യമായ രേഖകൾ സഹിതം ഒക്ടോബർ 28 ന് രാവിലെ 11 ന് മുമ്പായി രജിസ്റ്റർ ചെയ്യണം. പ്രൈവറ്റ്/സെൽഫ് ഫിനാൻസിംഗ് കോളേജുകളിൽ നിലവിൽ പ്രവേശനം ലഭിച്ചിട്ടുള്ളവർ പഠിക്കുന്ന സ്ഥാപനത്തിൽ നിന്നും എൻ.ഒ.സി ഹാജരാക്കണം. പുതുതായി പ്രവേശനം നേടുന്നവർ അന്നേ ദിവസം തന്നെ എല്ലാ അസ്സൽ രേഖകളും ചെക്ക് ലിസ്റ്റ് പ്രകാരമുള്ള സർട്ടിഫിക്കറ്റുകളും ഹാജരാക്കി കോളേജ് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന മുഴുവൻ ഫീസും അടക്കണം. കൂടുതൽ വിവരങ്ങൾക്ക് www.gecwyd.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോൺ നമ്പർ: 04935 257321.

പിഎം യശസ്വി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവർ, സംസ്ഥാനത്തിനകത്ത് ഹയർസെക്കന്ററി,