സുൽത്താൻ ബത്തേരി പിഎച്ച് സബ് ഡിവിഷന് കീഴിൽ ഒരു ബില്ലിൽ കൂടുതൽ വാട്ടർ ചാർജ് കുടിശ്ശികയും പ്രവർത്തനരഹിതമായ വാട്ടർ മീറ്റർ കണക്ഷനുകളും ഇനിയൊരറിയിപ്പില്ലാതെ വിച്‌ഛേദിക്കുമെന്നും വൃത്തിഹീനമായ മീറ്ററുകൾ അനുയോജ്യമായ സ്ഥലത്ത് ഓഫീസ് അനുമതിയോടെ ജൂലൈ 30 നകം മാറ്റണമെന്നും ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജീനിയർ അറിയിച്ചു. ഫോൺ: 04936 225422.

ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ
ബത്തേരി സെൻ്റ്മേരീസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന വയനാട് ജില്ല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് പനമരം ചാമ്പ്യന്മാരായി. ഡബ്ലിയു എച്ച് എസ് പിണങ്ങോടിനാണ് രണ്ടാം സ്ഥാനം. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ്