മഴക്കാല മാമാങ്കത്തിൽ പഴശ്ശിഗ്രന്ഥാലയം പ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് മഡ് ഫുട്ബോൾ മത്സരം നടത്തി. അഞ്ചു പേരായുള്ള നാല് ടീമായിരുന്നു മത്സരത്തിൽ മാറ്റുരച്ചത്. ടീം എം എം എഫ് സി, തണ്ടു ഗുണ്ടാസ്, ക്ലേ സ്ട്രൈക്കേഴ്സ്, മഡ് സ്ലൈഡേഴ്സ് എന്നീ നാല് ടീമുകൾ ആയിരുന്നു മത്സരത്തിൽ മാറ്റുരച്ചത്. ചെളിയും വെള്ളവും നിറഞ്ഞ വയലിൽ വീറും വാശിയുമായുള്ള പോരാട്ടം ഇടയ്ക്കിടെ പെയ്ത മഴയുമായി മഡ് ഫുട്ബോൾ മത്സരം ആവേശം നിറഞ്ഞതാക്കി മാറ്റി. തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിനിർത്തി എം എം എഫ് സി മഡ് ഫുട്ബോൾ കിരീടം ചൂടി. 2000 രൂപ കാഷ് പ്രൈസും ട്രോഫിയും അടങ്ങുന്നതായിരുന്നു പുരസ്കാരം. രണ്ടാം സ്ഥാനം നേടിയ ക്ലേ സ്ട്രൈക്കേഴ്സ് മാനന്തവാടി 1000 രൂപ ക്യാഷ് പ്രൈസും ട്രോഫിയും കരസ്ഥമാക്കി. ബെസ്റ്റ് പ്ലെയർ ആയി എം എം എഫ് സി യുടെ അഭിറാം എ കൃഷ്ണയും, എമർജിങ് താരമായി ക്ലേ സ്ട്രൈകേഴ്സിന്റെ നേവൽ മാർട്ടിനും, ബെസ്റ്റ് കീപ്പറായി രാജേഷ് കാമ്പെട്ടിയും, ഏറ്റവും നല്ല ക്യാപ്റ്റനായി തണ്ടു ഗുണ്ടാസിന്റെ ആകാശ് ആർ.എസ്സും, ഏറ്റവും നല്ല ടീം മാനേജരായി ടീം മഡ് സ്ലൈഡേഴ്സിൻ്റെ വിനോദ് കുമാർ എസ് ജെ യും തെരഞ്ഞെടുക്കപ്പെട്ടു. വീറും വാശിയും നിറഞ്ഞമത്സരം കാണാൻ നാട്ടുകാരും സഞ്ചാരികളും വന്നെത്തിക്കൊണ്ടിരുന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ ഷബിത ടീച്ചർ മത്സരം ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഷാജൻ ജോസ്, പഴശ്ശി ഗ്രന്ഥാലയം പ്രസിഡണ്ട് നീതുവിൻസെന്റ്, കെ പി സുനിത്ത്, രജീഷ് എം കെ, അഭിലാഷ് ചെറുകാട്ടൂർ തുടങ്ങിയവർ ഫുട്ബോൾ മാമാങ്കത്തിന് നേതൃത്വം നൽകി

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.