സർവകലാശാലകളിൽ ആർഎസ്‌എസ് അജൻഡ നടപ്പാക്കാനുള്ള ഗവർണറുടെ നീക്കം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് എസ്‌എഫ്‌ഐ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് വിദ്യാർഥി മാർച്ച്. വിവിധ ഏരിയാ കേന്ദ്രങ്ങളിലും കൽപ്പറ്റ ഹെഡ്‌പോസ്‌റ്റ് ഓഫീസിലേക്കും നടത്തിയ മാർച്ച് സർവകലാശാലകളെ കാവിവൽക്കരിക്കാനും ഉന്നതവിദ്യാഭ്യാസ മേഖല തകർക്കാനും നീക്കം നടത്തുന്ന ആർഎസ്‌എസിനും ഗവർണർക്കമുള്ള താക്കീതായി. ഓരോ കേന്ദ്രങ്ങളിലും നിരവധി വിദ്യാർഥികൾ പങ്കാളികളായി. സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ പഠിപ്പ് മുടക്കി നടത്തിയ സമരത്തിന്റെ ഭാഗമായിട്ടായിരുന്നു ജില്ലയിലെ പ്രക്ഷോഭവും.
കോരിച്ചൊരിയുന്ന മഴയത്തായിരുന്നു കൽപ്പറ്റ ഹെഡ് പോസ്‌റ്റ് ഓഫീസ് മാർച്ച്. പ്രകടനമായെത്തിയ വിദ്യാർഥികളെ പോസ്‌റ്റ് ഓഫീസ് ഗെയ്‌റ്റിൽ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞു.
ജില്ലാ സെക്രട്ടറി സാന്ദ്രാ രവീന്ദ്രൻ സമരം ഉദ്‌ഘാടനംചെയ്‌തു. പ്രസിഡന്റ് എം എസ് ആദർശ് അധ്യക്ഷനായി. അഥീന ഫ്രാൻസീസ്, ഇ എ സായന്ത്, സി ആർ വിഷ്‌ണു, മുഹമ്മദ് ഷിബിലി, കെ എസ് മുഹമ്മദ് ഷിയാസ് എന്നിവർ സംസാരിച്ചു.
ഏരിയാ കേന്ദ്രങ്ങളായ മീനങ്ങാടിയിൽ അക്ഷയ് പ്രകാശ്, പുൽപ്പള്ളിയിൽ സി ആർ വിഷ്‌ണു, വൈത്തിരിയിൽ മുഹമ്മദ് ഷിബിലി, വൈത്തിരിയിൽ സച്ചു ഷാജി, പനമരത്ത് പി എം പ്രവീൺ കുമാർ എന്നിവർ പോസ്റ്റ് ഓഫീസ് മാർച്ച് ഉദ്‌ഘാടനംചെയ്‌തു.

പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയോട് അധികൃതർ കാണിക്കുന്നത് ക്രൂരമായ അവഗണന: കർമ്മസമിതി
പടിഞ്ഞാറത്തറ: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ദേശീയപാത 766 ന്റെ ഭാഗവുമായ താമരശ്ശേരി ചുരത്തിൽ അനുദിനം ഗതാഗതകുരുക്ക് ഏറുമ്പോഴും, അപകടങ്ങൾ പെരുകുമ്പോഴും ഈ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായേക്കാവുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവെ