മുള്ളൻകൊല്ലി പെരിക്കല്ലൂർ ബസ് ഓപ്പറേറ്റിംഗ് സെന്റർ & വനിത സൗഹൃദ വിശ്രമ കേന്ദ്രത്തിന്റെയും, കുടിവെള്ള പദ്ധതിയുടേയും ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാകൃഷ്ണൻ നിർവ്വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് 2021-22 ലെ വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് ഇവ നടപ്പിലാക്കിയത്.
പെരിക്കൽ നിന്നും രാവിലെ 3-30ന് നിന്നുപോയ പാലാ -പൊൻകുന്നം ബസ് സർവീസ് പുനരാരംഭിക്കാൻ ബ്ലോക്ക് പഞ്ചായത്ത് റെസലൂഷൻ എടുത്തു കൊണ്ട് ഗതാഗത വകുപ്പ് മന്ത്രിയെ കണ്ട് വേണ്ട നടപടികൾ സ്വീകരിക്കാൻ ശ്രമിക്കുമെന്ന് ബ്ലോക്ക്, പഞ്ചായത്ത് ഭാരവാഹികൾ പറഞ്ഞു.

തൃക്കൈപ്പറ്റ ശിവ ക്ഷേത്രത്തിലെ പ്രദക്ഷിണ വഴി സമർപ്പിച്ചു
തൃക്കൈപ്പറ്റ ശിവക്ഷേത്രത്തിലെ ക്ഷേത്ര പ്രദക്ഷിണ വഴി മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഒ.കെ വാസു മാസ്റ്റർ സമർപ്പിച്ചു.ക്ഷേത്ര പുരോഗതിക്ക് വേണ്ടി ദേവസ്വം ബോർഡിന്റെ എല്ലാവിധ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. മലബാർ ദേവസ്വം ബോർഡ്







