മന്ത്രി മുഹമ്മദ് റിയാസ് നാളെ ജില്ലയില്‍

പൊതുമരാമത്ത്-വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാളെ (ജൂലൈ 12) വയനാട് ജില്ലയിലെ വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30 ന് സുല്‍ത്താന്‍ ബത്തേരി സപ്ത റിസോട്ടില്‍ വയനാട് മണ്‍സൂണ്‍ കാര്‍ണിവല്‍ പന്ത്രണ്ടാം പതിപ്പ് സ്പ്ലാഷ്-2025, രാവിലെ 11 ന് വയനാട് മഡ് ഫെസ്റ്റ്-സീസണ്‍ 3, ഉച്ച 12 ന് കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കല്ലട്ടി പാലം പ്രവൃത്തനോദ്ഘാടനം, വൈകിട്ട് 4.30 ന് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ നെട്ടറ പാലം ഉദ്ഘാടനം, വൈകിട്ട് അഞ്ചിന് മാനന്തവാടി പഴശ്ശി പാര്‍ക്ക് നവീകരണോദ്ഘാടനം എന്നിവ നിര്‍വഹിക്കും.

വോട്ട് ചോരിക്കെതിരെ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു

പൊഴുതന: മഹിളാ കോൺഗ്രസ് പൊഴുതന മണ്ഡലം കൺവെൻഷനും വോട്ട് ചോരിക്കെതിരെ സിഗ്നേച്ചർ ക്യാമ്പയിനും സംഘടിപ്പിച്ചു. പരിപാടി മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് പൊഴുതന മണ്ഡലം പ്രസിഡണ്ട്

‘വിദ്യാര്‍ഥികളെ തിരുത്താന്‍ രണ്ടടി കൊടുക്കുന്നതില്‍ തെറ്റില്ല’; അധ്യാപകനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി.

കൊച്ചി: അച്ചടക്കം നടപ്പിലാക്കാനും വിദ്യാര്‍ഥിയെ തിരുത്താനും അധ്യാപകര്‍ക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. പരസ്പരം അടികൂടിയ അഞ്ചാംക്ലാസ് വിദ്യാര്‍ഥികളെ ചൂരല്‍കൊണ്ട് തല്ലിയ സംഭവത്തില്‍ അധ്യാപകനെതിരെ വടക്കാഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

പൊന്നിന് വീണ്ടും കുതിപ്പ്; സ്വർണ വില കൂടി ഒരു പവൻ സ്വർണത്തിൻ്റെ വില 92,120 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. 22 കാരറ്റ് ഒരു പവൻ സ്വർണത്തിൻ്റെ വില 920 രൂപ വർദ്ധിച്ച് ഇന്ന് 92,120 രൂപയായി. ഇന്നലെ 91,200 രൂപയായിരുന്നു. ഒരു ​ഗ്രാം സ്വർണത്തിൻ്റെ വില 11,515 രൂപയാണ്.

പരിവാഹൻ ആപ്പിൽ പിഴയുണ്ടെന്ന് വാട്‌സാപ്പ്‌ സന്ദേശം; ചങ്ങരംകുളത്തെ യുവാവിന് നഷ്ടമായത് 12,000 രൂപ

എം പരിവാഹൻ ആപ്പിൽ പിഴയുണ്ടെന്ന് അറിയിച്ച് വാട്സാപ്പിലൂടെ വന്ന സന്ദേശം തുറന്നപ്പോൾ യുവാവിന് നഷ്ടമായത് 12000 രൂപ. ചങ്ങരംകുളം സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. ഗതാഗതലംഘനം നടന്നതായി പരിവാഹൻ ആപ്പിന്റെ വ്യാജ ലിങ്കിലൂടെ സന്ദേശം

ഓറഞ്ച് ഐഫോണ്‍ വാങ്ങിയവരുണ്ടോ? നിറംമാറുന്നുവെന്ന് പരാതി പറയുംമുന്‍പ് ചിലകാര്യങ്ങള്‍ അറിയണം

ഐഫോണ്‍ 17 പ്രോ കോസ്മിക് ഓറഞ്ച് മോഡലുകള്‍ പിങ്ക് നിറമായി മാറുന്നുവെന്ന പരാതികളുമായെത്തിയത് നിരവധി ഉപയോക്താക്കളാണ്. ഓറഞ്ച് നിറം മങ്ങുകയോ നിറം മാറി പിങ്ക് കളറാവുകയോ ചെയ്യുന്നുവെന്ന് വ്യക്തമാക്കുന്ന ധാരാളം പോസ്റ്റുകള്‍ ഫോട്ടോ സഹിതം

ഉറക്കം കുറവുളളവരാണോ? എങ്കില്‍ സൂക്ഷിക്കണം; ഹൃദയം നിലച്ചുപോയേക്കാം

മുന്‍പ് പ്രായമായവരില്‍ കൂടുതലായി വന്നിരുന്ന ഹൃദ്രോഗവും ഹൃദയാഘാതവുമെല്ലാം ഇന്ന് ചെറുപ്പക്കാര്‍ക്കിടയിലും വ്യാപകമായിത്തുടങ്ങിയിട്ടുണ്ട്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ഘടകങ്ങളെ തിരിച്ചറിഞ്ഞ് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് ഹൃദയാരോഗ്യം സംരക്ഷിക്കാനുള്ള ഏക മുന്‍കരുതല്‍ നടപടി. 20

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.