തിരുവനന്തപുരം കിറ്റ്സ് ഹെഡ് ഓഫീസിലേക്ക് അക്കാദമിക് അസിസ്റ്റന്റ് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യത 55 ശതമാനം മാർക്കോടെ എം.കോം, എം.ബി.എ റഗുലർ കോഴ്സ് പാസ്സായിരിക്കണം. അപേക്ഷകൾ ഡയറക്ടർ, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം 14 എന്ന വിലാസത്തിൽ ഒക്ടോബർ 31 നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

പിഎം യശസ്വി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവർ, സംസ്ഥാനത്തിനകത്ത് ഹയർസെക്കന്ററി,