തരുവണ: പുലിക്കാട് മഫീദ വധവുമായി ബന്ധപ്പെട്ട് പ്രതികളെ രക്ഷിക്കാൻ സിപിഎമ്മും പോലീസും നടത്തുന്ന ഒളിച്ചു കളി അവസാനിപ്പിക്കുക, മഫീദയുടെ മകനെ തീവ്രവാദി എന്ന് വിളിച്ച സിപിഎം ജില്ലാ നേതാവിനെതിരെ നടപടി എടുക്കുക തുടങ്ങിയ ആവശ്യങ്ങളുമായി എസ്ഡിപിഐ വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ മുതൽ പുലിക്കാട് വരെ പദയാത്രയും ധർണയും നടത്തി. പ്രതിഷേധ പരിപാടി തരുവണയിൽ ജില്ലാ ജനറൽ സെക്രട്ടറി നാസർ ടി ഉദ്ഘാടനം ചെയ്തു. പദയാത്രയ്ക്ക് മമ്മൂട്ടി കോയായി, മുനീർ പള്ളിയാൽ, ഉബൈദ് എ, മുസ്തഫ എന്നിവർ നേതൃത്വം നൽകി.
പുലിക്കാട് സമാപന വേദിയിൽ മണ്ഡലം പ്രസിഡണ്ട് നൗഫൽ പഞ്ചാരക്കൊല്ലി സംസാരിച്ചു.
മഫീദയുടെ കുടുംബത്തിന് നീതി ലഭിക്കും വരെ സമര രംഗത്ത് ഉറച്ച് നിൽക്കുമെന്നും സിപിമ്മിൻ്റെ ധാർഷ്ട്യം അനുവദിച്ചു കൊടുക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
നാട്ടുകാർ മുഴുവൻ നീതിക്കായുള്ള സമരത്തിൽ പങ്കാളികൾ ആകണമന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.അലി അയിനിക്കൽ നന്ദി അർപ്പിച്ചു.

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ
മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്