കൊച്ചി: കൊച്ചി പുറങ്കടലിൽ ചരക്ക് കപ്പൽ എംഎസ്‍സി എൽസ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. 9000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തിരിക്കുകയാണ്. കേരളത്തിന്റെ തീരത്തിന് കനത്ത നഷ്ടമുണ്ടായെന്ന് കാണിച്ചാണ് പരിസ്ഥിതി വകുപ്പ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 9531 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി വ്യാഴാഴ്ച പരിഗണിക്കും.

ലോ മാസ്സ് ലൈറ്റ് ഉദ്‌ഘാടനം ചെയ്തു.
ചെറുകാട്ടൂർ : പനമരം ഗ്രാമ പഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിയിൽ പെടുത്തി കൃഷ്‌ണമൂല അമ്പലം ജങ്ഷനിൽ നിർമിച്ച ലോ മാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം പനമരം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ






