നാടുണരൂ, നാട്ടുകാരുണരൂ ….! എന്ന മുദ്രാവാക്യത്തോടെ കേരള ലേബർ വെൽഫെയർ ഫണ്ട് വയനാട് ജില്ല യുടെ നേതൃത്വത്തിൽ ജനമൈത്രി എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ പാരിസൺസ് ചിറക്കര എസ്റ്റേറ്റിൽ വെച്ച് തോട്ടം തൊഴിലാളികൾക്കായി ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. ലേബർ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ വിപിൻ പി.എസ് സ്വാഗതം പറഞ്ഞു , ജനമൈത്രി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സനിൽ ക്ലാസെടുത്തു. എക്സൈസ് ഉദ്യോഗസ്ഥരായ പ്രഭാകരൻ പി.കെ, വീണ , ഓഫീസ് ക്ലാർക്ക് നന്ദു സന്തോഷ് , എസ്റ്റേറ്റ് മാനേജർ ഫായിസ് , ഫാക്ടറി സൂപ്പറണ്ടൻ്റ് മോയ്തീൻ,ചിറക്കര ഫീൽഡ് മാനേജർ വീര പാണ്ടൃൻ , ഫാക്ടറി ഓഫീസർ അരുൺകുമാർ ചിറക്കര ഫീൽഡ് ഓഫീസർ തോമസ്, മെക്കാനിക്കൽ, ഇലക്ടിക്കൽ, മറ്റ് ഉദ്യോഗസ്ഥർ,തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ
മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്