തലപ്പുഴ : വയനാട് ജില്ലയിലെ ഏക എഞ്ചിനിയറിംഗ് കോളേജ് ആയ ഗവ:എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ സ്റ്റുഡന്റ്സ് – സ്റ്റാഫ് അസോസിയേഷൻ ചരിത്രത്തിൽ ആദ്യമായി നടത്തുന്ന ടെക്നിക്കൽ ഫെസ്റ്റിന് തുടക്കമായി .രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റ് പ്രൊഫ.ദിനേഷ് ബാബു(മുൻ HOD ,അസ്സോസിയേറ്റീവ് പ്രൊഫസർ ജി ഇ സി വയനാട് ,ജി സി ഇ കണ്ണൂർ )ഉദ്ഘാടനം ചെയ്തു.ഡോ.സജീവ്(HOD ),പ്രൊഫ.സോബിൻ ഫ്രാൻസിസ് (അസോസിയേഷൻ സ്റ്റാഫ് കോർഡിനേറ്റർ ),ശ്രീമതി ഹരിപ്രിയ (ഡിപ്പാർട്ടമെന്റ് റെപ്രസെന്ററ്റീവ്) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ആദ്യ ദിവസം വെബ് 3 കേരള കമ്മ്യൂണിറ്റി മീറ്റ് അപ്പ് ,ഡ്രോൺ ഷോ എന്നിവയും രണ്ടാമത്തെ ദിവസം ആർ സി കാർ ഷോയും ഒപ്പം രണ്ട് ദിവസങ്ങളിലായി നിരവധി വർക്ക്ഷൊപ്പുകളും ടെക്‌നിക്കൽ മത്സരങ്ങളും ,ഇലക്ട്രോണിക്സ് പ്രൊജക്റ്റ്,ബി എസ് എൻ എൽ ,ഹാം സ്റ്റേഷൻ തുടങ്ങിയവയുടെ പ്രദർശനങ്ങളും ടെക്‌ഫെസ്റ്റിന്റെ ഭാഗമായി സങ്കെടുപ്പിച്ചിട്ടുണ്ട്. സ്റ്റോപ്പ് ദി ക്ലോക്ക് ബാൻഡിന്റെ സംഗീത നിശയും ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറും . വ്യുഹയിൽ പങ്കെടുക്കാനും ആസ്വദിക്കാനുമായി വിവിധ കോളേജുകളിൽ നിന്നും സ്കൂളുകളിൽ നിന്നുമുള്ള നിരവധി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വിപുലമായ അവസരമാണ് ഒരുക്കിയിട്ടുള്ളത് .

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ
മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്