ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തില്‍ നിര്‍വഹണ സഹായ ഏജന്‍സിയായ ശ്രേയസ്സിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് തല സ്കൂള്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു. എല്‍.പി, യു.പി, ഹൈ സ്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലെ പഞ്ചായത്തിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ക്കായി ചിത്ര രചന, കഥ രചന, കവിത രചന, ഉപന്യാസ രചന, ക്വിസ് എന്നി വ്യത്യസ്ത ഇനങ്ങളില്‍ നായ്ക്കട്ടി എ.എല്‍.പി സ്കൂളില്‍ വച്ച് നടത്തിയ മത്സര പരിപാടിയില്‍ അമ്പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ബോധവത്കരണ പരിപാടിയുടെ ഭാഗമായിട്ടാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.

ഓഫീസ് കെട്ടിടം മാറ്റി.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.