മീനങ്ങാടി: യാക്കോബായ എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ സൊസൈറ്റി (ജെക്‌സ്)യുടെ കീഴിലുള്ള മീനങ്ങാടി 54 ലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി. സെന്റ് ഗ്രിഗോറിയോസ് ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളജ്, എല്‍ദോ മോര്‍ ബസേലിയോസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, സെന്റ് മേരീസ് കോളജ് എന്നിവിടങ്ങളിലെ അധ്യാപകരും വിദ്യാര്‍ഥികളും ജീവനക്കാരും മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുത്തു. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജെക്‌സ് കാമ്പസ് കോര്‍പറേറ്റ് മാനേജര്‍ ഷെവ. പ്രഫ.കെ.പി. തോമസ് അധ്യക്ഷത വഹിച്ചു. സെന്റ് ഗ്രിഗോറിയോസ് ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പാള്‍ ഡോ. ടോമി കെ. ഔസേപ്പ്, എല്‍ദോ മോര്‍ ബസേലിയോസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പാള്‍ പ്രഫ.പ്രേംജി ഐസക്, സെന്റ് മേരീസ് കോളജ് പ്രിന്‍സിപ്പാള്‍ ഫാ. ബൈജു മനയത്ത് എന്നിവര്‍ പ്രസംഗിച്ചു. കാമ്പസ് കോഡിനേറ്റര്‍ അനീഷ് മാമ്പള്ളി സ്വാഗതം പറഞ്ഞു.

ഓഫീസ് കെട്ടിടം മാറ്റി.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.