പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ് ആനിമല്‍ ഹസ്ബന്‍ഡറിയില്‍ ബിരുദവും സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനുമുണ്ടാവണം. ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി ഒന്‍പതിന് രാവിലെ 11 ന് ജില്ലാ മൃഗ സംരക്ഷണ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി പങ്കെടുക്കണം. ഫോണ്‍-04936202292

സൈക്കോളജിസ്റ്റ്- കെയര്‍ടേക്കര്‍ നിയമനം
കണിയാമ്പറ്റ എന്‍ട്രി ഹോമില്‍ സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം), കെയര്‍ടേക്കര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള 40 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രീഡിഗ്രി/ പ്ലസ്ടു യോഗ്യതയുള്ള







