വെള്ളമുണ്ട:വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ശിഫ ഇൻഡോർ സ്റ്റേഡിയത്തിൽ ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തംഗം ഷഫീല പടയൻ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തംഗം പി.രാധ,സാബു പി ആന്റണി,ഷൌക്കത്ത്.കെ തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി
മുപ്പതോളം ടീമുകൾ പങ്കെടുത്തു.
വാശിയേറിയ മത്സരം ടീമുകൾകിടയിലും കാണികളിലും ആവേശമുണർത്തി.