പനമരം: ഡബ്യു.എം.ഒ ഇമാം ഗസ്സാലി അക്കാദമിയുടെ ഇരുപത്തിരണ്ടാം വാർഷിക ഏഴാം സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് സ്വാതന്ത്രസമര സേനാനികളുടെ ഫോട്ടോ പ്രദർശനവും അവതരണവും നവംബർ 4, 5, 6 തീയതികളിലായി സ്ഥാപനത്തിൽ വെച്ച് നടക്കുന്നു. സ്വാതന്ത്രസമര പോരാട്ടങ്ങൾക്ക് നേതൃത്വം വഹിച്ചവരും പങ്കെടുത്തവരുമായ 150 ൽ പരം സ്വാതന്ത്ര സമര സേനാനികളുടെ ഫോട്ടോയും വിശദീകരണവും അടങ്ങുന്നതാണ് പ്രദർശനം. പ്രമുഖ ചരിത്രകാരൻ നസീർ അഹമ്മദ് ഗുണ്ടൂർ ആണ് എക്സ്ബിഷന് നേതൃത്വം നൽകുന്നത്. എക്സ്ബിഷൻ മാനന്തവാടി നിയോജകമണ്ഡലം എം.എൽ.എ ഓ.ആർ കേളു വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഉദ്ഘാടനം നിർവഹിക്കും. രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെ പ്രദർശനം ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്. ചരിത്രബോധം വളർത്താൻ സഹായിക്കുന്ന പ്രദർശനം വിജയിപ്പിക്കണമെന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാവരോടും സ്വാഗതസംഘം ആവശ്യപ്പെട്ടു.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം
പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്







