കമ്പളക്കാട് : പള്ളിക്കുന്ന് ആര്‍സി യുപി സ്‌കൂളില്‍ ലഹരിവിരുദ്ധ സന്ദേശ സൈക്കിള്‍ റാലി നടത്തി. ലഹരി വിരുദ്ധ സന്ദേശ സൈക്കിള്‍ റാലിയില്‍ 30 തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റോഷ്‌നി റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. പള്ളിക്കുന്ന് ആര്‍.സി.യു.പി സ്‌കൂള്‍ പരിസരത്തു നിന്നും ആരംഭിച്ച് കമ്പളക്കാട് ടൗണില്‍ സമാപിച്ച റാലിക്ക് കമ്പളക്കാട് വ്യാപാര വ്യവസായി ഏകോപന സമിതി വ്യാപാര വ്യവസായി ഏകോപന സമിതി അംഗങ്ങള്‍ ഊഷ്മളമായ സ്വീകരണം നല്‍കി.
ടൗണി്ല്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങ് കമ്പളക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് അസ്ലം ബാവ ഉദ്ഘാടനം ചെയ്തു.
കൂടാതെ സൈക്കിള്‍ റാലിയില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മെഡലുകളും ശീതള പാനീയങ്ങളും യൂണിറ്റ് നല്‍കി.
സൈക്കിള്‍ റാലിക്ക് സ്‌കൂള്‍ അധ്യാപകരായ ഷെനില്‍ കെ എസ്. റോജസ് നിക്കോളാസ്. ശോഭ തോമസ്, സിസ്റ്റര്‍ ദിവ്യ, സിസ്റ്റര്‍ ബ്രിജീനിയ, സിസ്റ്റര്‍ മിനി തുടങ്ങിയവര്‍ നേതൃത്വം നൽകി.