മാനന്തവാടി : മാനന്തവാടി നഗരസഭ കേരളോത്സവത്തിന്റെ
ലോഗോ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പ്രകാശനം ചെയ്തു. ചിത്രകാരനായ ജിൻസ് ഫാന്റസിയാണ് ലോഗോ ഡിസൈൻ ചെയ്തത്. നവംബർ 6 മുതൽ 16 വരെയാണ് നഗരസഭാ തലത്തിലുള്ള കേരളോത്സവം നടക്കുന്നത്.
നഗരസഭ ചെയർപേഴ്സൺ സി.കെ രത്‌നവല്ലി, വൈസ് ചെയർമാൻ ജേക്കബ് സെബാസ്‌റ്റ്യൻ, കൗൺസിലർമാരായ ലേഖ രാജീവൻ, പി.വി.എസ് മൂസ്സ, അഡ്വ: സിന്‌ധു സെബാസ്‌റ്റ്യൻ, പി.വി ജോർജ്ജ്, മാർഗരറ്റ് തോമസ്, ശാരദ സജീവൻ , നാരായണൻ എം , വി.യു ജോയി, ഷീജ മോബി, സ്മിത ടീച്ചർ, എന്നിവർ പരിപാടിയിൽ സംബന്‌ധിച്ചു.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
മീനങ്ങാടി ഗവ പോളിടെക്‌നിക് കോളെജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഹൃസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസ് (വയര്‍മാന്‍ ലൈസന്‍സിങ്്) കോഴ്‌സുകളിലേക്കാണ് അവസരം. പത്താം ക്ലാസാണ്