കൃഷി വകുപ്പിന്റെ കൃഷിയിടാ ധിഷ്ഠിത വികസന സമീപന പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. വിളയധിഷ്ഠിത കൃഷിയിൽ നിന്നും കൃഷിയിടാധിഷ്ഠിത കൃഷിയി ലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള പദ്ധതിയിൽ കര്‍ഷകര്‍ കൃഷിഭവനുകളില്‍ നവംബര്‍ 10 നകം അപേക്ഷ നല്‍കണം. അപേക്ഷകള്‍ കൃഷി ഭവനില്‍ ലഭ്യമാണ്. തിരഞ്ഞെടുത്ത കര്‍ഷകര്‍ക്കു കൃഷിചെയ്യാനുള്ള ഫാം പ്ലാനും കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കും. പദ്ധതിയുടെ ആരംഭത്തില്‍ ഒരു പഞ്ചായത്തില്‍ നിന്നു 10 പേരെയാണ് തിരഞ്ഞെടുക്കുന്നത്.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
മീനങ്ങാടി ഗവ പോളിടെക്‌നിക് കോളെജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഹൃസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസ് (വയര്‍മാന്‍ ലൈസന്‍സിങ്്) കോഴ്‌സുകളിലേക്കാണ് അവസരം. പത്താം ക്ലാസാണ്