കുവൈറ്റ് : കോവിഡ് കാലത്ത് മുൻനിരയിൽ നിന്ന് പ്രവർത്തിച്ച അലക്സ് കൂട്ടുങ്കൽ മാനന്തവാടിയെ ഒഐസിസി കുവൈറ്റിന്റെ ഓണാഘോഷ വേളയിൽ ആദരിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാക്കൂട്ടത്തിന്റെ കയ്യിൽ നിന്നുമാണ് ആദരവ് ഏറ്റുവാങ്ങിയത് . നിലവിൽ കുവൈറ്റ് ഒ.ഐ. സി.സി വയനാട് ജില്ല ജനറൽ സെക്രട്ടറിയാണ് . നാഷണൽ കമ്മിറ്റി പ്രസിഡണ്ട് വർഗീസ് പുതുക്കുളങ്ങര നേതൃത്വം നൽകി . മാണി ചാക്കോ , ഹരീഷ് തൃപൂണിത്തുറ , സജി മണ്ഡലത്തിൽ , അനൂപ് സോമൻ എന്നിവർ അബ്ബാസിയിലും , പരിസരപ്രദേശങ്ങളിലും ഇന്ത്യൻ എംബസിയും , മറ്റ് സന്നദ്ധ സംഘടനകളിൽ നിന്നും ശേഖരിച്ച ഭക്ഷണ കിറ്റുകൾ അർഹതപ്പെട്ട വീടുകളിൽ എത്തിച്ചു കൊടുത്തതിനാണ് ഒ.ഐ.സി.സി.കുവൈറ്റ് കമ്മിറ്റി അദ്ദേഹത്തെ ആദരിച്ചത് .

ശ്രേഷ്ഠ കാതോലിക്ക ബാവ ആഗസ്റ്റ് 23 ന് വയനാട്ടിൽ: സ്വീകരണത്തിന് ഒരുങ്ങി മലബാർ
കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ആഗസ്റ്റ് 23ന് മലബാർ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ്