ജില്ലയില്‍ വിലവിവരം പ്രദര്‍ശിപ്പിക്കാത്തതും, അമിത വില ഈടാക്കുന്നതുമായ സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ പലചരക്ക്, പച്ചക്കറി സാധനങ്ങള്‍ വില്‍ക്കുന്ന മൊത്ത/ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍ അമിത വില ഈടാക്കുന്നതായ പരാതിയില്‍ പൊതു വിപണി പരിശോധനകള്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ കളക്ടര്‍, ലീഗല്‍ മെട്രോളജി, ഫുഡ് സേഫ്റ്റി, റവന്യൂ, സിവില്‍ സപ്ലൈസ് എന്നീ വകുപ്പുകളുടെ ജില്ലാതല സ്‌ക്വോഡുകള്‍ രൂപികരിച്ചു. സ്‌ക്വോഡുകളുടെ സംയുക്ത പരിശോധനകള്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ആരംഭിച്ചു.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം
പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്







