തിരുവനന്തപുരം : സിൽവർ ലൈനിൽ നടപടികൾ മരവിപ്പിച്ച് സംസ്ഥാന സർക്കാർ. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരേയും അടിയന്തരമായി തിരിച്ച് വിളിച്ചു. ഇനി പദ്ധതിയിലെ തുടർ നടപടി റെയിൽവെ ബോർഡ് അനുമതിക്ക് ശേഷം മാത്രമായിരിക്കും. സാമൂഹ്യാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനവും കേന്ദ്ര അനുമതി ലഭിച്ചതിന് ശേഷം മതിയെന്നാണ് തീരുമാനം. ഇക്കാര്യങ്ങൾ വിശദീകരിച്ച് റവന്യു വകുപ്പിന്റെ ഉത്തരവിറങ്ങി. റവന്യൂ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ പേരിലാണ് ഉത്തരവിറങ്ങിയത്. പദ്ധതി മരവിപ്പിച്ചത് ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ പുറത്ത് വിട്ടിരുന്നു. എന്നാൽ ഇടത് നേതാക്കളടക്കം ഇത് തള്ളുകയും സിൽവർ ലൈനിൽ പിന്നോട്ടില്ലെന്ന നിലയിൽ പ്രതികരണം നടത്തുകയുമാണ് ചെയ്തിരുന്നു. എന്നാൽ ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്ത ശരിവച്ച് റവന്യു വകുപ്പ് ഒടുവിൽ ഉത്തരവിറക്കി.

പഞ്ചായത്ത് രാജ് റഫറൻസ്കോർണറിലേക്ക് പുസ്തകങ്ങൾനൽകി
വെള്ളമുണ്ട: പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതു ജനങ്ങൾക്കും ജനപ്രതിനിധികൾക്കും താത്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറൻസ് കോർണറിലേക്ക് ആവശ്യമായ പുസ്തകങ്ങൾ