ഉയര്‍ന്നുയര്‍ന്ന് ക്രിസ്റ്റിയാനോ; ഏറ്റവും വലിയ കട്ടൗട്ട് ഉയര്‍ത്തി കൊല്ലങ്കോട്ടേ ആരാധകര്‍

പാലക്കാട്: ലോകമെങ്ങും ഫുട്ബോള്‍ ലഹരിയില്‍ മുങ്ങിക്കഴിഞ്ഞു. പ്രീ ക്വാട്ടര്‍ മത്സരങ്ങള്‍ കഴിയാന്‍ ഇനി അധിക നാളില്ല. അപ്പോഴും ആവേശം ഒട്ടും ചോരാതെ നിര്‍ത്തുകയാണ് പലക്കാട് ജില്ലയിലെ കൊല്ലങ്കോട്ടുകാര്‍. ഓരോ ഗ്രാമത്തിലും ഇഷ്ടതാരങ്ങളുടെ കട്ടൗട്ടുകള്‍ ഉയരുമ്പോള്‍, മുമ്പുയര്‍ത്തിയ കട്ടൗട്ടുകളെക്കാള്‍ വലിയ കട്ടൗട്ടുകള്‍ ഉയര്‍ത്താനാണ് ഓരോ കളിയാരാധകരുടെയും ശ്രമം. ഇത്തവണ അത് കൊല്ലക്കോട്ടുകാര്‍ സ്വന്തമാക്കി. കോഴിക്കോട് പുള്ളാവൂര്‍ പുഴയിലും വയനാട്ടിലും മലപ്പുറത്തും ഉയര്‍ത്തിയതില്‍ ഏതൊരു കട്ടൗട്ടിനെക്കാളും ഉയരമുണ്ട് കൊല്ലങ്കോട്ടെ ക്രിസ്റ്റിയാനോ റോണാള്‍ഡോയ്ക്കെന്ന് കൊല്ലങ്കോട്ടുകാര്‍ ഒരേ സ്വരത്തില്‍ പറയുന്നു.

കൊല്ലങ്കോട് – പൊള്ളാച്ചി റോഡിലെ കുരുവിക്കൂട്ട് മരത്തിന് സമീപത്താണ് ഇത്തവണ ഏറ്റവും ഉയരമുള്ള കട്ടൗട്ട് ഉയര്‍ന്നിരിക്കുന്നത്. കൊല്ലങ്കോട് ഫിന്‍മാര്‍ട്ട് കമ്പനിയുടെ കോമ്പൗണ്ടിലാണ് 120 അടി ഉയരമുള്ള ക്രിസ്റ്റായാനോയുടെ കൂറ്റന്‍ കട്ടൗട്ട് ഉയര്‍ന്നത്. കമ്പനി തന്നെയാണ് കട്ടൗട്ട് ഒരുക്കിയതിന് പിന്നില്‍. ശനിയാഴ്ച രാത്രിയാണ് ഈ കൂറ്റന്‍ കട്ടൗട്ട് ഉയര്‍ന്നത്. നിരവധി ദിവസത്തെ ഒരുക്കങ്ങള്‍ക്ക് ശേഷം ശനിയാഴ്ച രാത്രി പത്ത് മണിക്ക് ശേഷം ആഘോഷത്തോടെയാണ് ആരാധകര്‍ തങ്ങളുടെ ഇഷ്ട കളിക്കാരന്‍റെ കട്ടൗട്ട് ഉയര്‍ത്തിയത്.

പോര്‍ച്ചുഗല്‍ വിജയങ്ങള്‍ സ്വന്തമാക്കുമ്പോള്‍ ആരാധകരും ആവേശത്തിലാണ്. കൂടാതെ അഞ്ച് ലോകകപ്പുകളിലും ഗോള്‍ നേടുന്ന ആദ്യ പുരുഷ കളിക്കാരന്‍ എന്ന റിക്കോര്‍ഡും ഇതിനകം ക്രിസ്റ്റിയാനോ സ്വന്തമാക്കി കഴിഞ്ഞത് ആരാധകരുടെ ആവേശം വാനോളമുയര്‍ത്തുന്നു. 120 അടിയുള്ള കട്ടൗട്ടുകള്‍ ലോകത്തിലെ തന്നെ ഏറ്റവും വലുതാണെന്ന് ആരാധകരും അവകാശപ്പെടുന്നു. വിദൂരതയിലേക്ക് നോട്ടമുറപ്പിക്കുന്ന ക്രിസ്റ്റിയാനോയുടെ ഈ കട്ടൗട്ട് ഇതിനകം ഏഷ്യ ഗിന്നസ് ബുക്ക് റിപ്പോര്‍ഡിലും ഇടം പിടിച്ചെന്ന് കമ്പനി അവകാശപ്പെട്ടു. ആവേശം വാനോളമുയര്‍ത്തി എം എല്‍ എ കെ ബാബു കേക്ക് മുറിച്ച് കട്ടൗട്ട് ഉദ്ഘാടനം ചെയ്തതു. കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്‍റ് കെ സത്യപാല്‍, മുതലമട പഞ്ചായത്ത് പ്രസിഡന്‍റ് ബേബി സുധ, മറ്റ് ജനപ്രതിനിധികള്‍, ഫിന്‍ഗ്രൂപ്പ് എം ഡി രജിത, ജനറല്‍ മാനേജര്‍ വൈശാഖ്. എന്നിവരും ക്രിസ്റ്റിയാനോയുടെ ആരാധകരുമായ നൂറുകണക്കിന് പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയി. ജനജീവിതം സ്തംഭിച്ചു.

രാജ്യത്ത് സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു. കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയിമാറി. പൊതു വാഹനങ്ങൾ സർവീസ് നടത്തുന്നില്ല, ചുരുക്കം ചില കെഎസ്ആർടിസി ബസ്സുകളും സ്വകാര്യ വാഹനങ്ങളും നിരത്തിൽ ഇറങ്ങിയിട്ടുണ്ട്. രാവിലെ പത്തുമണി

ആധാറിലെ പേര്, ഫോട്ടോ, അഡ്രസ് എന്നിവ മാറ്റാൻ ഇനി ഈ രേഖകൾ വേണം; അറിയേണ്ടതെല്ലാം

ദില്ലി: ഇന്ത്യയുടെ ബയോമെട്രിക് സംവിധാനമായ ആധാർ കാർഡുമായി ബന്ധപ്പെട്ട ഒരു പ്രധാന അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുന്നു. ആധാർ കൈകാര്യം ചെയ്യുന്ന സ്ഥാപനമായ യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) 2025–26 വർഷത്തേക്ക് ആധാർ അപ്‌ഡേറ്റിനോ

നിങ്ങളുടെ വൃക്കകള്‍ ആരോഗ്യമുള്ളതാണോ; 5 ലളിതമായ വഴികളിലൂടെ തിരിച്ചറിയാം

വൃക്കകള്‍ ആരോഗ്യത്തോടെയിരുന്നാല്‍ നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനവും മികച്ചതാകും. വൃക്കകള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടോ അവ ആരോഗ്യത്തോടെയാണോ ഇരിക്കുന്നത് എന്നറിയാനുളള ചില എളുപ്പവഴികളെക്കുറിച്ച് അറിയാം. പ്രഭാത ശ്വാസം ദുര്‍ഗന്ധമില്ലാത്തതും ശുദ്ധവുമാണെന്ന് തോന്നുന്നു കുടല്‍ പ്രശ്‌നങ്ങള്‍ മൂലമാണ് കൂടുതലും

ഇനി മനസ്സിലാകാത്ത ഭാഷയില്‍ മരുന്നെഴുതേണ്ട ഡോക്ടറേ’; മരുന്ന് കുറിപ്പടി വായിക്കാനാകും വിധം എഴുതണമെന്ന് കോടതി

കൊച്ചി: രോഗികള്‍ക്ക് വായിക്കാനാകാത്ത വിധം വ്യക്തതയില്ലാതെ മരുന്ന് കുറിപ്പടികള്‍ എഴുതുന്ന ഡോക്ടര്‍മാര്‍ക്ക് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ വിമര്‍ശനം. രോഗികള്‍ക്ക് കൂടി വായിക്കാന്‍ കഴിയും വിധം ഡോക്ടര്‍മാര്‍ ജനറിക് മരുന്നുകളുടെ കുറിപ്പടി

കല്ലേറ് വന്നാൽ തല സൂക്ഷിക്കണ്ടേ’; അടൂരിൽ ഹെൽമറ്റ് ധരിച്ച് വാഹനമോടിച്ച് കെഎസ്ആർടിസി ഡ്രൈവർ

കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് തുടരുകയാണ്. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളടക്കം സർവീസ് നിർത്തിവെച്ചതോടെ യാത്രക്കാർ വലഞ്ഞു. ഇതിനിടെ ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ

അയ്യങ്കാളി ടാലന്റ് സെർച്ച്‌ & ഡവലപ്പ്മെന്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ അഞ്ച്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവർഗ വിഭാഗത്തില്‍പ്പെട്ട, പഠനമികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനം മെച്ചപ്പെടുത്തുന്നതിനായി അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. നാലാം തരത്തിലും ഏഴാം തരത്തിലും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.