പ്രതിഭാ നിർണ്ണയ പരീക്ഷ സംഘടിപ്പിച്ചു

ബത്തേരി നഗരസഭയിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന പ്രതിഭാധനരായ 100 പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് നടപ്പാക്കുന്ന മത്സരപരീക്ഷ പരിപോഷണ നൂതനപദ്ധതിയായ ഫ്ലൈ ഹൈ പ്രോജക്ടിലേക്ക് വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നതിന് പ്രതിഭാ നിർണ്ണയ പരീക്ഷ സംഘടിപ്പിച്ചു . വിവിധ സ്കൂളുകളിൽ പഠിക്കുന്ന 166 വിദ്യാർഥികൾ പ്രതിഭാ നിർണ്ണയ പരീക്ഷയിൽ പങ്കെടുത്തു. വിജയികൾ ശിഖ കെ എസ് ( നാലാം ക്ലാസ് ), വിഷ്ണു ബാലൻ (അഞ്ചാം ക്ലാസ് ), കൃഷ്ണനുണ്ണി (ആറാം ക്ലാസ് ), അഖിൽ പി എസ് (ഏഴാം ക്ലാസ് ), അനുജ പിജെ , യാദവ് കെ എ (എട്ടാം ക്ലാസ് ), എല്ലാവരും ജിഎച്ച്എസ് കുപ്പാടി വിദ്യാർഥികളാണ് . പ്രതിഭാ നിർണ്ണയ പരീക്ഷയുടെ ഉദ്ഘാടനം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് നിർവഹിച്ചു . വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ലിഷ ടീച്ചർ അധ്യക്ഷത വഹിച്ചു . സ്ഥിരം സമിതി അധ്യക്ഷൻ ആയ കെ റഷീദ്, സാലി പൗലോസ് , പിടിഎ പ്രസിഡണ്ട് അബ്ദുൽ അസീസ് എം , ഡയറ്റ് പ്രിൻസിപ്പാൾ ഡോക്ടർ അബ്ബാസലി കെ , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അബ്രഹാം വി ടി , പട്ടികവർഗ്ഗ വികസന ഓഫീസർ പ്രമോദ് കെ , നിർവഹണ ഉദ്യോഗസ്ഥൻ അബ്ദുൽ നാസർ പി എ എന്നിവർ സംസാരിച്ചു. പരീക്ഷ നടത്തിപ്പ്, മൂല്യനിർണയവും ഡയറ്റ് വിദ്യാർത്ഥികൾ, ഫ്ലൈ ഹൈ പരിശീലകർ എന്നിവർ നേതൃത്വം നൽകി .

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്

മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.

താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി

ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ

ചീങ്ങോളിക്കുന്ന് ഉന്നതിക്കാര്‍ക്ക് കുടിവെള്ളം ഉറപ്പാക്കി പരിഹാര അദാലത്ത്

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെട്ട ചീങ്ങോളിക്കുന്ന് ഉന്നതിയിലെ ഗോത്ര കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കി ജില്ലാ കളക്ടറുടെ പരിഹാര അദാലത്ത്. 12 കുടുംബങ്ങളാണ് ഉന്നതിയില്‍ താമസിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള കുടിവെള്ളം തലച്ചുമടായാണ് ഉന്നതിക്കാര്‍

പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ അനുവദിക്കും; കളക്ടറുടെ ഇടപെടലില്‍ പരിഹാരം

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ മൂരിക്കാപ്പ് താമസിക്കുന്ന അജിതയ്ക്ക് ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ നിര്‍ദേശം. 2021-22 വര്‍ഷത്തിലെ ലൈഫ് ഭവന പദ്ധതിയിലൂടെ വിധവയും ബി.പി.എല്‍ കുടുംബാംഗവുമായ അജിതയ്ക്ക്

എം.എല്‍.എ ഫണ്ട് അനുവദിച്ചു

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രതേക വികസന നിധിയിലുള്‍പ്പെടുത്തി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുചാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മാണ പ്രവര്‍ത്തിക്ക് 460000 രൂപയുടെയും നെന്മേനി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍-ചാത്തന്‍ കോളനി റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 460000 രൂപയുടെയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.