മുണ്ടക്കുറ്റി മൂൺലൈറ്റ് എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ യാത്ര സംഘടിപ്പിച്ചു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാലൻ ഫ്ലാഗ് ഓഫ് ചെയ്ത സന്ദേശ യാത്രയിൽ വിവിധ കേന്ദ്രങ്ങളിൽ സ്കൂളിലെ വിദ്യാർത്ഥികൾ തെരുവുനാടകം അവതരിപ്പിക്കുകയും ലഹരിക്കെതിരെ സന്ദേശം നൽകുകയും ചെയ്തു. കുപ്പാടിത്തറ ടൗണിൽ വെച്ച് നടന്ന സമാപനസമ്മേളനം കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് മെമ്പർമാരും മറ്റു സാമൂഹിക പ്രവർത്തകരും സന്നിഹിതരായിരുന്നു. ഹെഡ്മാസ്റ്റർ അബ്ദുൽ റഫീഖ് പി.ടി.എ പ്രസിഡൻ്റ് ശങ്കരൻകുട്ടി ,വൈസ് പ്രസിഡണ്ട് ബഷീർ, ഡേ. കിഷോർ(മെഡിക്കൽ ഓഫീസർ FHC ബാങ്കുകുന്ന്), ശകുന്തള ടീച്ചർ, നാടക രചയിതാവ് സുധീഷ്, മുനീർ ,MPTAപ്രസിഡൻ്റ് റഹ്മത്ത് അധ്യാപകരായ മൊയ്തു, ഹരിത ,റഷീന, ജെറ്റിഷ്, സിറിൾ, ശോഭന, പ്രസൂന, ഫർസീന, സൗമ്യ, പിടിഎ ഭാരവാഹികൾ, രക്ഷിതാക്കൾ എന്നിവർ നേതൃത്വം നൽകി.

നാട്ടിലും യുഎഇയിലും യുപിഐ പേയ്‌മെന്റ്; അറബ്‌നാട്ടില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ എന്‍പിസിഐ
യു.എ.ഇ.യിലെ യു.പി.ഐ. സേവനങ്ങള്‍ വിപുലീകരിക്കാനൊരുങ്ങി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അന്താരാഷ്ട്ര വിഭാഗമായ എന്‍.പി.സി.ഐ. ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഡിജിറ്റല്‍ സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. സുരക്ഷിതവും തടസ്സങ്ങളില്ലാത്തതുമായ