ദില്ലി: ട്രെയിനിൽ യാത്ര ചെയ്യവേ പുറത്തുനിന്ന് ഇരുമ്പ് കമ്പി ജനലിലൂടെ കഴുത്തിൽ തുളച്ചുകയറി യാത്രക്കാരന് ദാരുണാന്ത്യം. ഹിതേഷ് കുമാർ എന്ന യാത്രക്കാരനാണ് മരിച്ചത്. സീറ്റിൽ ജനലിനരികെ ഇരുന്ന് യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. ദില്ലിയിൽ നിന്ന് കാൺപൂരിലേക്ക് പോവുകയായിരുന്ന നിലാഞ്ചൽ എക്‌സ്പ്രസിലാണ് സംഭവം. ദൻവാറിനും സോമനയ്ക്കും ഇടയിൽ രാവിലെ 8:45നായിരുന്നു അപകടം നടന്നതെന്ന് അധികൃതർ വ്യക്തമാക്കി. റെയിൽവേ ട്രാക്ക് ജോലിക്കായി ഉപയോഗിച്ചിരുന്ന ഇരുമ്പ് ദണ്ഡ് തീവണ്ടിയുടെ ജനലിലൂടെ കയറി കഴുത്തിൽ തുളച്ചുകയറിയാണ് മരണമെന്ന് അധികൃതർ പറഞ്ഞു. ജനാലയുടെ ചില്ല് തകർത്ത് ഇരുമ്പ് ദണ്ഡ് കോച്ചിലേക്ക് കയറുമ്പോൾ ഹരികേഷ് ദുബെ ജനൽ സീറ്റിൽ ഇരിക്കുകയായിരുന്നു. ട്രെയിൻ അലിഗഡ് ജംഗ്ഷനിൽ നിർത്തി മൃതദേഹം റെയിൽവേ പൊലീസിന് കൈമാറി. അന്വേഷണം നടക്കുന്നുണ്ടെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.