‘ലഹരി ആവാം
കളിയിടങ്ങളോട്’ എന്ന മുദ്രാവാക്യമുയർത്തി ലഹരിക്കെതിരെ സർക്കാർ പ്രഖ്യാപിച്ച 2 കോടി ഗോൾ ക്യാമ്പയിനിൽ പങ്ക് ചേർന്ന്
ഡിവൈഎഫ്ഐ മേഖലാ കേന്ദ്രങ്ങളിൽ ഗോൾ ചലഞ്ച് സംഘടിപ്പിച്ചു. മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ജില്ലാ തല ഉദ്ഘാടനം വെള്ളമുണ്ട എട്ടേനാലിൽ ജില്ലാ സെക്രട്ടറി കെ റഫീഖ് നിർവ്വഹിച്ചു. വെള്ളമുണ്ട ഹൈസ്കൂൾ കായിക അധ്യാപിക ആലീസ് ടീച്ചർ, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് കെ ഇസ്മായീൽ, മേഖലാ സെക്രട്ടറി കെ അഷ്റഫ്, മേഖലാ പ്രസിഡണ്ട് സിജോ ജോസ്, ജുബൈരിയത്ത്, ഗോകുൽ, അസ്ജൽ, സുജിത്, ഷുഹൈബ്, ശ്യാം, ഷിംന, ജിഷ്ണു, ഹംജിത് തുടങ്ങിയവർ പങ്കെടുത്തു.

മഡ് ഫെസ്റ്റ് സീസണ്‍-3 യ്ക്ക് തുടക്കമായി
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലയിൽ മഡ് ഫെസ്റ്റിന് തുടക്കമായി. മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘വയനാട് മഡ് ഫെസ്റ്റ്-സീസണ്‍ 3’ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ്