‘വിദ്യാർത്ഥികളെ മദ്യത്തിലേയ്ക്ക് ആകർഷിക്കും, ജ്യൂസ് പോലെ മദ്യം വിൽക്കണ്ട’ ‘റ്റെട്ര’ പാക്കറ്റിൽ വേണ്ടെന്ന് സർക്കാർ

തിരുവനന്തപുരം: ജ്യൂസ് വിൽക്കുന്ന ചെറിയ പാക്കറ്റുകളിൽ മദ്യം വിൽക്കാനുള്ള ബിവറേജസ് കോർപ്പറേഷന്റെ ആവശ്യം സർക്കാർ തള്ളി.”റ്റെട്രാ ‘ പാക്കറ്റിൽ മദ്യം വിതരണം ചെയ്യുന്നതിന് അബ്കാരി ചട്ടങ്ങളിൽ ഭേദഗതി ചെയ്യണമെന്നു ആയിരുന്നു ബിവറേജസ് കോർപ്പറേഷന്റെ ആവശ്യം. എന്നാൽ, ഇത്തരം പായ്ക്കറ്റുകളിൽ മദ്യം വിറ്റാൽ വിദ്യാർത്ഥികളെ മദ്യ ഉപയോഗത്തിലേക്ക് അത് ആകർഷിക്കും എന്നും സർക്കാർ വിലയിരുത്തി.

മാത്രമല്ല വ്യാജ മദ്യ നിർമ്മാണ ലോബികൾക്കും ഇത് പ്രോത്സാഹനമാകും. പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള പേപ്പർ പായ്ക്കറ്റുകളിലാണ് സംസ്ഥാനത്ത് ജ്യൂസ് വിൽക്കുന്നത്. ഇതേ പായ്ക്കറ്റുകളിൽ മദ്യം വിൽക്കുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന് കണ്ടാണ് സർക്കാർ ആവശ്യം തള്ളിയത്. ഉപയോഗശേഷം വലിച്ചെറിയുന്ന പായ്ക്കറ്റുകൾ പൂർണമായും മണ്ണിൽ അലിഞ്ഞു ചേരില്ല.

Bev Co’s request | Bignewslive

ഇത് വലിയ പാരിസ്ഥിതിക പ്രശ്‌നമായി മാറും. ഇതോടെയാണ് ആവശ്യം തള്ളിയത്. റ്റെട്ര പായ്ക്കറ്റുകളിൽ മദ്യം വിൽക്കാൻ അനുമതി നൽകണമെന്ന് കഴിഞ്ഞ മാർച്ചിലാണ് ബിവറേജസ് കോർപ്പറേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടത്. 375 മില്ലി ലിറ്ററിന് താഴെ മദ്യം ഈ പായ്ക്കറ്റുകളിലൂടെ വിൽക്കാനായിരുന്നു ബിവറേജസ് കോർപ്പറേഷൻ നീക്കം. ഇതിന് അബ്കാരി നിയമത്തിലോ ചട്ടങ്ങളിലോ വ്യവസ്ഥയില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.

അധ്യാപക നിയമനം

കാവുമന്ദം. തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി സുവോളജി ( സീനിയർ)ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 11.09.2025 വ്യാഴാഴ്ച കാലത്ത് 10 30 ന് സ്കൂൾ ഓഫീസിൽ

ക്യാമറയില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കാന്‍ ഐഫോണ്‍ 17 പ്രോ മാക്‌സ്; ഫീച്ചറുകള്‍ ലീക്കായി, ആദ്യമായി 5000 എംഎഎച്ച് ബാറ്ററി!

ആപ്പിളിന്‍റെ ഐഫോണ്‍ 17 സീരീസ് സെപ്റ്റംബര്‍ 9ന് പുറത്തിറങ്ങാനിരിക്കുകയാണ്. ഐഫോണ്‍ 17 പ്രോ മാക്‌സ് ( iPhone 17 Pro Max) ആണ് ഇതിലെ ഏറ്റവും പ്രീമിയം ഫ്ലാഗ്‌ഷിപ്പ് ഫോണ്‍. ഐഫോണ്‍ 17 നിരയില്‍

40 വയസിനുള്ളില്‍ ഇക്കാര്യങ്ങളൊക്കെ നിര്‍ത്തിക്കോ.. ഇല്ലെങ്കില്‍ ജീവന്‍തന്നെ അപകടത്തിലാകും

40 വയസ്സ് ജീവിതത്തില്‍ ചില കാര്യങ്ങളോക്കെ ആരംഭിക്കാനും ചിലതൊക്കെ അവസാനിപ്പിക്കാനുമുള്ള കാലമാണ്. കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ചിന്തകളും ഒക്കെ മാറിമറിയുന്ന സമയം. എന്നാല്‍ ഇവ മാത്രമല്ല ആരോഗ്യകാര്യത്തിലും അല്‍പ്പം മാറ്റങ്ങളൊക്കെ വരുത്തിയില്ലെങ്കില്‍ സംഗതി പ്രശ്നമാകും. 40

മദ്റസാ പഠനകാലം ജീവിതം ചിട്ടപെടുത്തി : ചീഫ് വിജിലൻസ് ഓഫീസർകെ.കെ അശ്റഫ്

കമ്പളക്കാട് ഔദ്യോഗിക ജീവിതത്തിൽ നേരിടേണ്ടി വന്ന പല അനുഭവങ്ങൾക്കും പരിഹാരം ലഭ്യമാക്കാനായത് തൻ്റെ മദ്റസാ പഠന കാലവും അതിലെ പ്രോത്സാഹനങ്ങളും പരിശീലനങ്ങളുമാണെന്ന് കെ.കെ അശ്റഫ് ഐ.എഫ്.ആർ.എസ് പറഞ്ഞു. കമ്പളക്കാട് അൻസാരിയ്യാ മദ്റസയിൽ നടന്നു വരുന്ന

‘തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഒക്ടോബർവരെ അവസരം’ പ്രചരിക്കുന്ന വാർത്തകൾ വ്യാജം ‘സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ’

‘തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍വരെ അവസരം’ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക 2025 സെപ്തംബര്‍

വിദ്യാര്‍ത്ഥി പ്രവേശനം സുഗമമാക്കാന്‍ അടിയന്തര നടപടി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: വയനാട്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി പ്രവേശനം സുഗമമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജിന്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.