അന്താരാഷ്ട്ര വളണ്ടിയർ ദിനം, ഷമീം പാറക്കണ്ടിയെ ആദരിച്ചു

പിണങ്ങോട്: അന്താരാഷ്ട്ര വളണ്ടിയർ ദിനത്തോടനുബന്ധിച്ച് പിണങ്ങോട് വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സമൂഹത്തിനു വേണ്ടി നിസ്തുലമായ സേവനം ചെയ്തുവരുന്ന ജീവകാരുണ്യ പ്രവർത്തകൻ ഷമീം പാറക്കണ്ടിയെ ആദരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ എൻ അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ പി അൻവർ ഉദ്ഘാടനം ചെയ്തു.

പെയിൻ & പാലിയേറ്റീവ് രംഗത്തും രക്തദാനം അടക്കമുള്ള മറ്റു ജീവകാരുണ്യ മേഖലകളിലും സാമൂഹിക സാംസ്കാരിക രംഗങ്ങളിലും വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ഇദ്ദേഹത്തിൻറെ സേവനമനസ്സോടെയുള്ള പ്രവർത്തനങ്ങളെ മാനിച്ചാണ് ഈ ഒരു പുരസ്കാരം. പ്രളയ കാലത്തും കോവിഡിന്റെ പ്രതിസന്ധി ഘട്ടങ്ങളിലും വലിയ രീതിയിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ഇദ്ദേഹം നിലവിൽ തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കൂടിയാണ്. തരിയോട് സെക്കൻഡറി പെയിൻ & പാലിയേറ്റീവ് പ്രസിഡണ്ട്, പീസ് വില്ലേജ് കമ്മിറ്റി പ്രസിഡണ്ട്, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട്, ജി എൽ പി സ്കൂൾ പിടിഎ പ്രസിഡണ്ട്, വ്യാപാരി യൂത്ത് വിംഗ് കാവുമന്ദം യൂണിറ്റ് പ്രസിഡണ്ട്, കെ ആർ എഫ് എ കൽപറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് അടക്കമുള്ള നിരവധി ചുമതലകളിൽ പ്രവർത്തിച്ച് വരുന്നുണ്ട് ഇദ്ദേഹം. വയനാട് ജില്ലയിലെ ഏറ്റവും മികച്ച എൻഎസ്എസ് യൂണിറ്റായ വയനാട് ഓർഫനേജ് ഹയർസെക്കൻഡറി സ്കൂൾ, വളണ്ടിയർ ദിനത്തോടനുബന്ധിച്ച് സമൂഹത്തിലെ നാനാ തുറകളിൽ നിന്നുള്ള ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് നാസർ കാദിരി, ലത്തീഫ് പുനത്തിൽ, അജ്മൽ സാദിഖ് എൻ, ലബീബ് പി കെ വോളന്റിയേഴ്‌സ് ആയ ആയിഷ നൂറ, ടി ആദിൽ, ടി സ്വാതിക തുടങ്ങിയവർ സംസാരിച്ചു. എൻഎസ്എസ് ചാർജ് ഓഫീസർ ഇസ്മയിൽ തോട്ടോളി സ്വാഗതവും എൻഎസ്എസ് ലീഡർ മുഹമ്മദ് മിൻഹാജ് നന്ദിയും പറഞ്ഞു.

അധ്യാപക നിയമനം

കാവുമന്ദം. തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി സുവോളജി ( സീനിയർ)ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 11.09.2025 വ്യാഴാഴ്ച കാലത്ത് 10 30 ന് സ്കൂൾ ഓഫീസിൽ

ക്യാമറയില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കാന്‍ ഐഫോണ്‍ 17 പ്രോ മാക്‌സ്; ഫീച്ചറുകള്‍ ലീക്കായി, ആദ്യമായി 5000 എംഎഎച്ച് ബാറ്ററി!

ആപ്പിളിന്‍റെ ഐഫോണ്‍ 17 സീരീസ് സെപ്റ്റംബര്‍ 9ന് പുറത്തിറങ്ങാനിരിക്കുകയാണ്. ഐഫോണ്‍ 17 പ്രോ മാക്‌സ് ( iPhone 17 Pro Max) ആണ് ഇതിലെ ഏറ്റവും പ്രീമിയം ഫ്ലാഗ്‌ഷിപ്പ് ഫോണ്‍. ഐഫോണ്‍ 17 നിരയില്‍

40 വയസിനുള്ളില്‍ ഇക്കാര്യങ്ങളൊക്കെ നിര്‍ത്തിക്കോ.. ഇല്ലെങ്കില്‍ ജീവന്‍തന്നെ അപകടത്തിലാകും

40 വയസ്സ് ജീവിതത്തില്‍ ചില കാര്യങ്ങളോക്കെ ആരംഭിക്കാനും ചിലതൊക്കെ അവസാനിപ്പിക്കാനുമുള്ള കാലമാണ്. കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ചിന്തകളും ഒക്കെ മാറിമറിയുന്ന സമയം. എന്നാല്‍ ഇവ മാത്രമല്ല ആരോഗ്യകാര്യത്തിലും അല്‍പ്പം മാറ്റങ്ങളൊക്കെ വരുത്തിയില്ലെങ്കില്‍ സംഗതി പ്രശ്നമാകും. 40

മദ്റസാ പഠനകാലം ജീവിതം ചിട്ടപെടുത്തി : ചീഫ് വിജിലൻസ് ഓഫീസർകെ.കെ അശ്റഫ്

കമ്പളക്കാട് ഔദ്യോഗിക ജീവിതത്തിൽ നേരിടേണ്ടി വന്ന പല അനുഭവങ്ങൾക്കും പരിഹാരം ലഭ്യമാക്കാനായത് തൻ്റെ മദ്റസാ പഠന കാലവും അതിലെ പ്രോത്സാഹനങ്ങളും പരിശീലനങ്ങളുമാണെന്ന് കെ.കെ അശ്റഫ് ഐ.എഫ്.ആർ.എസ് പറഞ്ഞു. കമ്പളക്കാട് അൻസാരിയ്യാ മദ്റസയിൽ നടന്നു വരുന്ന

‘തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഒക്ടോബർവരെ അവസരം’ പ്രചരിക്കുന്ന വാർത്തകൾ വ്യാജം ‘സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ’

‘തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍വരെ അവസരം’ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക 2025 സെപ്തംബര്‍

വിദ്യാര്‍ത്ഥി പ്രവേശനം സുഗമമാക്കാന്‍ അടിയന്തര നടപടി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: വയനാട്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥി പ്രവേശനം സുഗമമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജിന്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *