പോർച്ചുഗലിലെ ആദ്യ സീരിയൽ കില്ലറുടെ തല ഇപ്പോഴും സൂക്ഷിച്ചു വച്ചിരിക്കുന്നത് എന്തിന്?

ചിലപ്പോൾ എങ്കിലും ചില സംഭവങ്ങൾ കേൾക്കുമ്പോൾ ഇത് വെറും കെട്ടുകഥ ആയിരിക്കുമെന്ന് നമുക്ക് തോന്നാറുണ്ട്. പോർച്ചുഗലിലെ ഒരു സീരിയൽ കില്ലറുടെ 175 വർഷത്തിലധികം പഴക്കമുള്ള തല ഇപ്പോഴും ഒരു ഗ്ലാസ് ജാറിൽ സൂക്ഷിച്ചിട്ടുണ്ട് എന്ന് കേട്ടാൽ വിശ്വസിക്കാനാവുമോ? കേൾക്കുമ്പോൾ അല്പം അതിഭാവുകത്വം തോന്നുമെങ്കിലും സംഗതി സത്യമാണ്. പോർച്ചുഗലിലെ ഏറ്റവും ആദ്യത്തെ സീരിയൽ കില്ലറായി പലരും കരുതുന്ന ഡിയോഗോ ആൽവസിന്റെ തലയാണ് ഇപ്പോഴും ഒരു ഗ്ലാസ് ജാറിൽ സൂക്ഷിച്ചിരിക്കുന്നത്. എന്തിനാണ് ഇയാളുടെ തല ഇത്തരത്തിൽ സൂക്ഷിച്ചിരിക്കുന്നത് എന്ന് പറയുന്നതിന് മുൻപ് അയാളുടെ കഥ പറയാം.

1810 -ൽ ഗലീഷ്യയിലാണ് ഡിയോഗോ ജനിച്ചത്. നിർധന കുടുംബത്തിൽ ജനിച്ചതുകൊണ്ടുതന്നെ ഇയാൾ നേരത്തെ തന്നെ ജോലിക്ക് പോയി തുടങ്ങി. ലിസ്ബണിലേ സമ്പന്നമായ കുടുംബങ്ങളിൽ വീട്ടുജോലിക്കാരനായിട്ടായിരുന്നു ഡിയോഗോയുടെ തുടക്കം. എന്നാൽ, അധികം വൈകാതെ തന്നെ അയാൾക്ക് തോന്നി ജോലിചെയ്ത് പണം സമ്പാദിക്കുന്നതിനേക്കാൾ വേഗത്തിലും എളുപ്പത്തിലും കുറ്റകൃത്യങ്ങളിലൂടെ പണം സമ്പാദിക്കാം എന്ന്. അങ്ങനെ പണക്കാരൻ ആകാനുള്ള കുറുക്കുവഴി എന്നോണം അയാൾ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് തിരിഞ്ഞു.

തുടർക്കഥയായതോടെ ആളുകൾ ഭീതിയിലായി. ഇതോടെ ഇവിടം പൂർണ്ണമായും അടച്ചുപൂട്ടി പൊലീസ് നിരീക്ഷണത്തിലാക്കി. അക്വാഡക്ട് അടച്ചത് ഡിയോഗോയ്ക്ക് പ്രശ്നമായി. ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ അയാൾക്ക് ഒരു പുതിയ സ്ഥലം കണ്ടെത്തേണ്ടി വന്നു. വീടുകൾ കുത്തിത്തുറന്ന് താമസക്കാരെ കൊള്ളയടിക്കുകയും കൊല്ലുകയും ചെയ്യുന്ന ഒരു സംഘം രൂപീകരിക്കുക എന്നതായിരുന്നു അതിനായി അയാൾ കണ്ടെത്തിയ പരിഹാരം. അങ്ങനെ നടത്തിയ ഒരു മോഷണത്തിനിടയിൽ 1840 -ല്‍ അയാൾ പിടിയിലായി. പക്ഷേ, അപ്പോഴും അക്വാഡക്‌ട് കൊലപാതകങ്ങൾ നടത്തിയത് ഇയാളാണെന്ന് തെളിയിക്കാനുള്ള മതിയായ തെളിവുകൾ പൊലീസിൻറെ കൈവശം ഉണ്ടായിരുന്നില്ല. പക്ഷേ, തന്റെ സംഘാംഗങ്ങളോടൊപ്പം ഒരു കുടുംബത്തെ കൊലപ്പെടുത്തിയതിന് ഇയാളെ ജയിലിൽ അടയ്ക്കാനും ശിക്ഷിക്കാനുമുള്ള മതിയായ തെളിവുകൾ പൊലീസിനെ ലഭിച്ചു. അങ്ങനെ അയാളെ വധശിക്ഷയ്ക്ക് വിധിച്ചു.

ഡിയോഗോയെ തൂക്കിലേറ്റിയ ശേഷം, ലിസ്ബണിലെ എസ്‌കോല മെഡിക്കോ സിറുർജിക്കയിലെ ശാസ്ത്രജ്ഞരും ഡോക്ടർമാരും കുറ്റവാളിയുടെ തലയെക്കുറിച്ച് പഠിക്കാൻ തീരുമാനിച്ചു. ഇത്തരം ദുഷ്പ്രവൃത്തികൾ ചെയ്യാൻ ഈ വ്യക്തിയെ പ്രേരിപ്പിച്ചത് എന്താണെന്ന് മനസ്സിലാക്കാൻ ആയിരുന്നു ഈ പഠനം.

ഡിയോഗോയുടെ തലയെ കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞർ അത് മുറിച്ച് സൂക്ഷിച്ചു. ഇന്നും ലിസ്ബൺ യൂണിവേഴ്‌സിറ്റിയിലെ ഫാക്കൽറ്റി ഓഫ് മെഡിസിനിൽ ഒരു ഗ്ലാസ് ജാറിൽ കേടുപാടുകൾ കൂടാതെ ഇത് സൂക്ഷിച്ചിട്ടുണ്ട്. ഇത് കണ്ട സന്ദർശകർ പറയുന്നത്, മുഖവും മുടിയുമുള്ള ഉരുളക്കിഴങ്ങിനെപ്പോലെയാണ് അത് എന്നാണ്. കാഴ്ചക്കാരെ ഭയപ്പെടുത്തുന്ന ഒരു ശാന്തതയാണ് ഇയാളുടെ മുഖത്തെ ഭാവം എന്നാണ് ഇത് കണ്ടവരിൽ ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

ക്വട്ടേഷന്‍ ക്ഷണിച്ചു.

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ കഫറ്റീരിയയില്‍ വെള്ളം ശുദ്ധീകരിക്കുന്നതിന് കൊമേഴ്‌സ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 500 എല്‍പിഎച്ച് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, 500 എല്‍പിഎച്ച് യുവി

അധ്യാപക നിയമനം

വാകേരി ഗവ വോക്കെഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കെമിസ്ട്രി വിഭാഗത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ 17 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍-9847108601

ഓണക്കിറ്റ് വിതരണം 15 വരെ

എ.എ.വൈ കാര്‍ഡുടമകള്‍ക്ക് റേഷന്‍ കടകള്‍ മുഖേന ഓണത്തോടനുബന്ധിച്ച് നല്‍കുന്ന കിറ്റ് വിതരണം സെപ്റ്റംബര്‍ 15 ന് അവസാനിക്കും. അര്‍ഹരായ എ.എ.വൈ ഗുണഭോക്താക്കള്‍ ഓണക്കിറ്റ് കൈപ്പണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു

ജല വിതരണം മുടങ്ങും

കൽപ്പറ്റ നഗരസഭയിലെ ജല അതോറിറ്റിയുടെ ഗൂഡലായിയിലെ ശുദ്ധജല ടാങ്ക് ക്ലീൻ ചെയ്യുന്നതിന്റെ ഭാഗമായി നാളെ (സെപ്റ്റംബർ 12) പടപുരം ഉന്നതി റോഡ്, വെള്ളാരംകുന്ന്, പെരുന്തട്ട, പൂളക്കുന്ന്, പെരുന്തട്ട നമ്പർ -1, അറ്റ്ലെഡ്, കിൻഫ്ര, പുഴമുടി,

വൈദ്യുതി മുടങ്ങും

പാതിരികവല, മലന്തോട്ടം, പാണ്ട ഫുഡ്സ്, ക്രഷർ,റാട്ടക്കുണ്ട്, മേന്മ, മേപ്പേരിക്കുന്ന്, ജൂബിലി ജംഗ്ഷൻ ഭാഗങ്ങളിൽ നാളെ (സെപ്റ്റംബര്‍ 12) രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.