കൽപ്പറ്റ :സ്വാതന്ത്ര്യത്തെ കുറിച്ചുള്ള തെറ്റായ കാഴ്ചപ്പാടുകളും വ്യക്തികൾക്ക് അനുകൂലമായി അതിനെ വ്യാഖ്യാനിക്കപ്പെടുന്നതുമാണ് ആധുനിക സമൂഹം നേരിടുന്ന ഗുരുതരമായ വെല്ലുവിളി എന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ അഭിപ്രായപ്പെട്ടു. സമത്വവും സ്വാതന്ത്ര്യവും എല്ലാം സമൂഹനന്മയാണ് ലക്ഷ്യം വെക്കേണ്ടതെന്നും അതാണ് മതങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ എൻ എം മർക്ക സുദ്ദവ വയനാട് ജില്ല മുജാഹിദ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ എൻ എം ജില്ലാ പ്രസിഡണ്ട് അബ്ദുസലീം മേപ്പാടി അധ്യക്ഷനായിരുന്നു . കെ ജെ യു സംസ്ഥാന സെക്രട്ടറി ഡോക്ടർ ജമാലുദ്ദീൻ ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. കെ എൻ എം സംസ്ഥാന വൈസ് പ്രസിഡണ്ട് കെഎം സൈതലവി എൻജിനീയർ , എംടി മനാഫ് മാസ്റ്റർ ,ഡോക്ടർ റഫീഖ് ഫൈസി, മുഹമ്മദ് അരിപ്ര , ഷാനവാസ് പറവന്നൂർ, സൈനബ ഷറഫിയ ,അലി മദനി മൊറയൂർ, അബ്ദുസ്സലാം കെ ,അബ്ദുൽ ജലീൽ മദനി, ഹക്കീം അമ്പലവയൽ ,ഷെറീന ടീച്ചർ ,അമീർ അൻസാരി ,ശബാന ടീച്ചർ എന്നിവർ പ്രസംഗിച്ചു.

തീവ്രവോട്ടർ പട്ടിക പരിഷ്കരണം: ആലംതട്ട ഉന്നതി സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി ജില്ലാ കളക്ടർ
തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പരിയാരം ആലംതട്ട ഉന്നതി സന്ദർശിച്ച് ബി.എൽ.ഒമാരുടെയും സൂപ്പർവൈസർമാരുടെയും പ്രവർത്തനങ്ങൾ ജില്ല കളക്ടർ ഡി.ആർ മേഘശ്രീ വിലയിരുത്തി. ഉന്നതി നിവാസികളായ ശശിധരൻ, സിന്ധു എന്നിവർക്ക് കളക്ടർ







