തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പരിയാരം ആലംതട്ട ഉന്നതി സന്ദർശിച്ച്
ബി.എൽ.ഒമാരുടെയും സൂപ്പർവൈസർമാരുടെയും പ്രവർത്തനങ്ങൾ ജില്ല കളക്ടർ ഡി.ആർ മേഘശ്രീ വിലയിരുത്തി.
ഉന്നതി നിവാസികളായ ശശിധരൻ, സിന്ധു എന്നിവർക്ക് കളക്ടർ എന്യൂമറേഷൻ ഫോം വിതരണം ചെയ്തു. സമയ ബന്ധിതമായി ഫോമുകൾ വിതരണം ചെയ്യണമെന്നും ഫോറവുമായി വീടുകളിലെത്തുമ്പോൾ കൃത്യമായി വിവരങ്ങൾ കൈമാറണമെന്നും കളക്ടർ നിർദേശിച്ചു. വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൻ്റെ ഭാഗമായി മൂന്ന് തവണകളിലായി ബി.എൽ.ഒമാർ വീടുകൾ സന്ദർശിക്കും.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം






