സുൽത്താൻ ബത്തേരി : മാനന്തവാടിയിൽ നടന്ന വയനാട് ജില്ല സി.ബി.എസ്.ഇ സ്കൂൾസ് ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റിൽ സെക്കന്ററി സ്കൂൾ വിഭാഗത്തിൽ 212 പോയിന്റുകളോടെ ഒന്നാമതെത്തിയ സുൽത്താൻ ബത്തേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ടീം അംഗങ്ങളെ സ്കൂൾ മാനേജ്മെന്റ് കൗൺസിൽ അനുമോദിച്ചു.
കാറ്റഗറി മൂന്നിൽ ഒന്നാം സ്ഥാനവും രണ്ടാം കാറ്റഗറിയിൽ സെക്കൻ്റ് റണ്ണറപ്പും കിഡ്ഡീസ് വിഭാഗത്തിൽ ഫസ്റ്റ് റണ്ണറപ്പും കാറ്റഗറി ഒന്നിൽ നാലാം സ്ഥാനവും നേടിയാണ് ഐഡിയൽ സ്കൂൾ ജേതാക്കളായത്.
ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യവും സാഹിത്യാഭിരുചിയും മാറ്റുരക്കുന്ന വിവിധ മത്സര ഇനങ്ങളിലാണ് വിദ്യാർത്ഥികൾ കഴിവു തെളിയിച്ചത്.
ജില്ലയിലെ വിവിധ സി.ബി.എസ്.ഇ സ്കൂളുകളിൽ നിന്നായി ആയിരത്തി അഞ്ഞൂറിൽപരം വിദ്യാർത്ഥികൾ പങ്കെടുത്ത ഫെസ്റ്റിൽ മികവാർന്ന പ്രകടനം കാഴ്ചവച്ച പ്രതിഭകളെയും അധ്യാപകരെയും മാനേജ്മെന്റ് കമ്മറ്റിയും സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.
മാനേജർ സി കെ സമീർ അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗങ്ങളായ കെ അബ്ദുറഹ്മാൻ, വി മുഹമ്മദ് ശരീഫ്, വി കെ റഫീഖ്, പ്രിൻസിപ്പൽ ജാസ്. എം എ, വൈസ് പ്രിൻസിപ്പൽ ഒ. അഷ്‌റഫ്, സ്റ്റാഫ് കൗൺസിൽ അംഗങ്ങളായ എൽ. അജിത, ബിൻസി റ്റി ബാബു, ചിപ്പി കുര്യൻ, എസ്. എം ഉന്നതി, ഹുസ്ന അബ്ദുൽ കരീം, അഞ്ജന മേനോൻ കോർഡിനേറ്റർമാരായ ബി. ശ്രുതി, റനീഷ മുനീർ, സബീന സകരിയ എന്നിവർ സംസാരിച്ചു.








