പഴേരി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നാലാമത് ചമൽക്കാരം “വീട്ടുമുറ്റത്തൊരു പുസ്തക ചർച്ച” സംഘടിപ്പിച്ചു. പഴേരി പുറമറ്റമറ്റത്തിൽ സിറാജിൻ്റെ വീട്ടുമുറ്റത്ത് സംഘടിപ്പിച്ച പരിപാടിയിൽ സുഭാഷ് ചന്ദ്രൻ്റെ “പറുദീസ നഷ്ടം” നിൻസി ടീച്ചർ അവതരിപ്പിച്ചു.
വായനശാല പ്രസിഡണ്ട് സഫീർ പഴേരി അദ്ധ്യക്ഷനായി. കെ.നൂറുദ്ദീൻ പരിപാടി ഉത്ഘാടനം ചെയ്തു. വിനയകുമാർ അഴിപ്പുറത്ത് മോഡറേറ്ററായി. ചർച്ചയിൽ അലക്സാണ്ടർ, ഉല്ലാസ്, രവി കുപ്പാടി, ശ്രീകാർത്തിക, സിറാജ് തുടങ്ങിയവർ പങ്കെടുത്തു. വായനശാല സെക്രട്ടറി ലത്തീഫ് നന്ദി പറഞ്ഞു.








