കേരളത്തെ സ്ത്രീ സൗഹൃദ വിനോദ സഞ്ചാര കേന്ദ്രമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.120 ശതമാനം വളര്‍ച്ച ടൂറിസം മേഖലയില്‍ ഉണ്ടായിട്ടുണ്ടെന്നും ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡാണെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് സഭയില്‍ പറഞ്ഞു. ഒരു കോടിയിലധികം ആഭ്യന്തര സഞ്ചരികള്‍ കേരളത്തിലെത്തി. കേരളത്തിന്റെ ചരിത്രത്തില്‍ ഇത് സര്‍വകാല റെക്കോര്‍ഡാണ്. വിദേശ രാജ്യങ്ങളില്‍ ടൂറിസം ക്ലബ്ബുകള്‍ രൂപീകരിക്കും. ടൂറിസ്റ്റ് പോലീസിംഗ് മുന്നോട്ട് കൊണ്ടുപോകും. സ്ത്രീകള്‍ക്ക് എതിരെ കേരളത്തില്‍ നടക്കുന്നത് ഒറ്റപ്പെട്ട ആക്രമ സംഭവങ്ങള്‍. അതിന്റെ അടിസ്ഥാനത്തില്‍ കേരളം സുരക്ഷിതമല്ല എന്ന് പറയുന്നത് ശരിയല്ല. കാലാവസ്ഥയെ അതിജീവിക്കുന്ന റോഡുകള്‍ നിര്‍മിക്കാന്‍ പദ്ധതികള്‍ തയ്യാറാവുന്നുണ്ട്. ഗുണനിലവാരം ഉറപ്പാക്കുന്നതിനുവേണ്ടി ഹൈടെക് പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.