‘കറൻസികളിൽ ഗാന്ധിജി മാത്രം’: കറൻസികളിൽ ഗാന്ധിയെ മാറ്റില്ലെന്നും പുതിയ ആരേയും ഉൾപ്പെടുത്തില്ലെന്നും കേന്ദ്രം

ദില്ലി: ഇന്ത്യൻ കറൻസികളിൽ നിന്നും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കുമെന്ന വാർത്തകൾ തള്ളി കേന്ദ്ര ധനമന്ത്രാലയം. ഗാന്ധിജിയുടെ ചിത്രം കറൻസിയിൽ നിന്ന് നീക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം പാർലമെൻ്റിൽ ഇന്ന് വ്യക്തമാക്കി. ഹൈന്ദവ ദൈവങ്ങളുടെയും നേതാജ് സുഭാഷ് ചന്ദ്രബോസ് അടക്കമുള്ള സ്വാതന്ത്ര്യസമരസേനാനികളുടെയും ഉൾപ്പെടെയുള ചിത്രങ്ങൾ കറൻസിയിൽ ഉൾപ്പെടുത്താൻ പലപ്പോഴായി ആവശ്യം ഉയർന്നിരുന്നു.

എന്നാൽ നിലവിലെ കറൻസിയിൽ മാറ്റം വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നാണ് ഇന്ന് ധനമന്ത്രാലയം ലോക്സഭയിൽ വ്യക്തമാക്കിയത്. ഇക്കാര്യം നേരത്തെ തന്നെ ആർബിഐയും വ്യക്തമാക്കിയിട്ടുണ്ടെന്നും ധനമന്ത്രാലയം പാർലമെൻറിൽ പറഞ്ഞു. ആൻ്റോ ആൻറണി എംപിയുടെ ചോദ്യത്തിനാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ഇക്കാര്യം മറുപടിയായി പറഞ്ഞത്.

സ്‌പോട്ട് അഡ്മിഷന്‍

കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലക്ക് കീഴിലെ ഡയറി സയന്‍സ് കോളേജിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍, അനുബന്ധ രേഖകളുടെ അസല്‍, പകര്‍പ്പ്, കീം അനുബന്ധ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 19

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൃഷ്ണഗിരി ടൗണ്‍, സ്റ്റേഡിയം, ടവര്‍, മധുകൊല്ലി, വിവേകാനന്ദ സ്‌കൂള്‍ ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍13) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വയനാട്ടിൽ ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ പുതിയ റോഡുകൾ അനിവാര്യം – പ്രിയങ്ക ഗാന്ധി എം. പി

വയനാടിന്റെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ റോഡുകൾ അനിവാര്യമാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. നിർദ്ദിഷ്ട പടിഞ്ഞാറത്തറ – പൂഴിത്തോട് പാതയുടെ വനാതിർത്തിയായ കൊട്ടിയാംവയലിൽ പ്രിയങ്ക ഗാന്ധി എം. പി. സന്ദർശനം നടത്തി. താമരശ്ശേരി ചുരത്തിൽ

ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു.

ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍, സ്ഥാപനങ്ങള്‍്ക്ക് സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു. ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, മൊമന്റോ എന്നിവ ഉള്‍പ്പെട്ടതാണ് അവാര്‍ഡ്. ഭിന്നശേഷി വിഭാഗത്തിലെ മികച്ച

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കും: അഡ്വ പി. കുഞ്ഞായിഷ

പോഷ് നിയമ വ്യവസ്ഥയിലൂടെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ പി കുഞ്ഞായിഷ. സംസ്ഥാന വനിതാ കമ്മീഷനും വെള്ളമുണ്ട ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച പോഷ് ആക്ട് ജില്ലാ

ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതരെ നേരിൽ കണ്ട് പ്രിയങ്ക ഗാന്ധി എം.പി

ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ നേരിട്ട് കണ്ട് പ്രിയങ്ക ഗാന്ധി എം.പി. കല്പറ്റ പി.ഡബ്യു.ഡി. ഗസ്റ്റ് ഹൌസിൽ വച്ചാണ് ദുരന്തബാധിതരെ കണ്ട് ആശയവിനിമയം നടത്തിയത്. ദുരന്തബാധിതർ നേരിടുന്ന വിഷയങ്ങൾ എം.പി. യുടെ ശ്രദ്ധയിൽ പെടുത്തി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.