സദ്ഭരണ വാരാഘോഷത്തിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പ് ഡിസംബര്‍ 21 ന് ബ്ലോക്ക് തലത്തില്‍ പൊതുജന പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തില്‍ പരിഗണിക്കേണ്ട അപേക്ഷകള്‍ 19 നകം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍. 8547630163 (കല്‍പ്പറ്റ), 9400243832 (പനമരം), -8547630161 (മാനന്തവാടി) – 9947559036 (ബത്തേരി) .

സ്‌പോട്ട് അഡ്മിഷന്‍
കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലക്ക് കീഴിലെ ഡയറി സയന്‍സ് കോളേജിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍, അനുബന്ധ രേഖകളുടെ അസല്‍, പകര്‍പ്പ്, കീം അനുബന്ധ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 19