‘ഉഡായിപ്പ് ഒന്നും ഇങ്ങോട്ട് എടുക്കേണ്ട’ ; പുതിയ അപ്ഡേറ്റുമായി ട്രായി

ഫോൺ വിളിയിൽ ഇനി ഒളിച്ചുകളിയും ഉടായിപ്പുമൊന്നും നടക്കില്ല. നമ്പർ സേവ് ചെയ്തിട്ടില്ല എങ്കിലും യഥാർഥ പേര് കണ്ടെത്താൻ സഹായിക്കുന്ന പുതിയ സെറ്റിങ്സ് ഉടനെയുണ്ടാകും. പുതിയ നടപടികളുമായി സജീവമായിരിക്കുന്നത് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് (ട്രായ്). കോൾ വരുമ്പോൾ തന്നെ ഫോണിന്റെ വിളിക്കുന്നയാളുടെ പേര് കാണിക്കുന്നുണ്ട് എന്നത് ഉറപ്പാക്കുകയാണ് പുതിയ നടപടിയുടെ ലക്ഷ്യം.

ടെലികോം ഓപ്പറേറ്റർമാരിൽ നിന്ന് ശേഖരിക്കുന്ന വരിക്കാരുടെ കെവൈസി റെക്കോർഡ് അനുസരിച്ചായിരിക്കും കോൾ വരുമ്പോൾ പേര് കാണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൺസൾട്ടേഷൻ പേപ്പർ ട്രായി വരും ദിവസങ്ങളിൽ തന്നെ തയ്യാറാക്കുമെന്നാണ് സൂചന. നിലവിൽ ട്രൂകോളർ വഴി ഉപയോക്താക്കൾക്ക് പേര് കണ്ടുപിടിക്കാവ്‍ കഴിയുന്നുണ്ട്. ഡേറ്റാ ക്രൗഡ് സോഴ്‌സ് ചെയ്‌തു പ്രവർത്തിക്കുന്ന ഇതു പോലെയുള്ള ആപ്പുകൾക്ക് പരിമിതികളുണ്ട്. എന്നാൽ ഇതിനു വിപരീതമാണ് ട്രായിയുടെ അപ്ഡേറ്റ്. കോൾ ചെയ്യുന്ന ആളുടെ വിവരങ്ങൾ ഫോൺ സ്‌ക്രീനുകളിൽ കാണിക്കാനുള്ള സംവിധാനം രൂപപ്പെടുത്തുന്നതിനെക്കുറിച്ച് ഉടനെ ചർച്ച നടത്തി റിപ്പോർട്ട് തയാറാക്കും. ഇതിനെ കുറിച്ച് കൂടിയാലോചിക്കണമെന്ന് എന്നാവശ്യപ്പെട്ട് ട്രായിയ്ക്ക് നേരത്തെ തന്നെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികോമിൽ നിന്ന് നിർദേശം ലഭിച്ചിരുന്നു.
നിലവിൽ ട്രൂകോളറിൽ പേര് കാണിക്കുന്നത് ഫോണിലെ കോണ്ടാക്ട് ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ്. ഒരാളുടെ നമ്പർ പലരുടെയും ഫോണിൽ സേവ് ചെയ്തിരിക്കുന്നത് പലതരത്തിലാകും. അതിൽ ഒരുപോലെ വരുന്ന പേരാണ് ട്രൂകോളർ കാണിക്കുന്നത്. എന്നാൽ ട്രായി കൊണ്ടുവരുന്ന സംവിധാനത്തിൽ തിരിച്ചറിയൽ രേഖയിലെ അതേ പേരു തന്നെയാകും വിളിക്കുമ്പോൾ ഫോണിൽ കാണിക്കുന്നത്. ക്രൗഡ് സോഴ്‌സിങ് ഡേറ്റയെ അടിസ്ഥാനമാക്കി കോളർമാരെ കണ്ടെത്തുന്ന ആപ്പുകളെക്കാൾ വിശ്വാസ്യത ഇതിനുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കോൺടാക്റ്റ് ലിസ്റ്റ് ചോരുന്നതും സ്വകാര്യ സേവനങ്ങൾ വഴി വൻതോതിൽ ഡേറ്റ ശേഖരിക്കപ്പെടുന്നതും ട്രായിയുടെ പുത്തൻ വരവോടെ ഇല്ലാതാകും. ഫോൺ വഴിയുള്ള തട്ടിപ്പുകൾ തടയാനും കെവൈസി ഉപയോഗിച്ചുള്ള കോളർ ഐഡി സംവിധാനം സഹായിക്കും. ബുദ്ധിമുട്ട് തോന്നിക്കുന്ന കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷൻ (യുസിസി) അല്ലെങ്കിൽ സ്പാം കോളുകളും സന്ദേശങ്ങളും ബ്ലോക്ക് ചെയ്യാനുള്ള സംവിധാനവും ട്രായി നടപ്പിലാക്കുന്നുണ്ട്.

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം

തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.

ഭവന നിര്‍മ്മാണത്തിന് ഭൂമി:താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

കല്‍പ്പറ്റ നഗരസഭയില്‍ അതിദാരിദ്ര്യ വിഭാഗത്തില്‍പ്പെട്ട രണ്ട് ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സ്ഥലം ആവശ്യമുണ്ട്. നഗരസഭാ പരിധിയില്‍ ഉള്‍പ്പെട്ടതും വഴി സൗകര്യവുമുള്ള ആറു മുതല്‍ 10 സെന്റ് വരെ സ്ഥലം (ഒരാള്‍ക്ക് 3 മുതല്‍ 5

സ്‌പോട്ട് അഡ്മിഷന്‍

കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലക്ക് കീഴിലെ ഡയറി സയന്‍സ് കോളേജിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍, അനുബന്ധ രേഖകളുടെ അസല്‍, പകര്‍പ്പ്, കീം അനുബന്ധ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 19

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൃഷ്ണഗിരി ടൗണ്‍, സ്റ്റേഡിയം, ടവര്‍, മധുകൊല്ലി, വിവേകാനന്ദ സ്‌കൂള്‍ ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍13) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വയനാട്ടിൽ ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ പുതിയ റോഡുകൾ അനിവാര്യം – പ്രിയങ്ക ഗാന്ധി എം. പി

വയനാടിന്റെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ റോഡുകൾ അനിവാര്യമാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. നിർദ്ദിഷ്ട പടിഞ്ഞാറത്തറ – പൂഴിത്തോട് പാതയുടെ വനാതിർത്തിയായ കൊട്ടിയാംവയലിൽ പ്രിയങ്ക ഗാന്ധി എം. പി. സന്ദർശനം നടത്തി. താമരശ്ശേരി ചുരത്തിൽ

ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു.

ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍, സ്ഥാപനങ്ങള്‍്ക്ക് സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു. ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, മൊമന്റോ എന്നിവ ഉള്‍പ്പെട്ടതാണ് അവാര്‍ഡ്. ഭിന്നശേഷി വിഭാഗത്തിലെ മികച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.