മേപ്പാടി : കേരളത്തിലെ പ്രമുഖ ട്രേഡ് യൂണിയൻ നേതാവും കോൺഗ്രസ് നേതാവുമായിരുന്ന പി.കെ ഗോപാലൻ അനുസ്മരണം മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ നടത്തി. കേരളത്തിലെ തോട്ടം തൊഴിലാളികളുടെ അവകാശ സമരങ്ങൾക്ക് നേതൃത്വം നൽകുകയും തൊഴിലാളികൾക്ക് അനുകൂലമായ നിയമ നിർമ്മാണങ്ങൾ ഉണ്ടാക്കുനതിൽ നിർണ്ണായക പങ്ക് വഹിച്ച മഹത് വ്യക്തിത്വമായിരുന്നു അദ്ദേഹം എന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് പി പി ആലി പറഞ്ഞു.യോഗത്തിൽ യൂണിയൻ ജനറൽ സെക്രട്ടറി ബി സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ഒ ഭാസ്കരൻ, ശ്രീനിവാസൻ തൊവരിമല, ഒ വി റോയി, ടി എ മുഹമ്മദ്, ഓമന രമേശ്, എ രാംകുമാർ,രാജു ഹെ ജമാടി,സി അരുൺ ദേവ്,എൻ കെ സുകുമാരൻ,കെ പി യുനസ്,എം നോറിസ്, എൻ അബ്ദുൾ മജീദ്, എൻ മജുഷ എന്നിവർ സംസാരിച്ചു.

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം
തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.