മലബാർ ഡയറി ഫാർമേഴ്സ് അസോസിയേഷൻ ക്ഷീര കർഷക കൂട്ടായ്മ വെള്ളമുണ്ട പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വെള്ളമുണ്ട മൃഗാശുപത്രിയിലേക്ക് മാർച്ചും ധർണ്ണയും നടത്തി. അന്യായമായ രീതിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാലിത്തീറ്റയുടെ വില വർദ്ധനവിന് എതിരെ ആയിരുന്നു ധർണ്ണ. പാൽ വിലയിൽ നേരിയ വർദ്ധനവ് ഉണ്ടായി എങ്കിലും കാലിത്തീറ്റ, ധാന്യപ്പൊടികൾ, പിണ്ണാക്ക്, മരുന്നുകൾ, കിടാരികൾക്ക് നൽകിയിരുന്ന കാലിത്തീറ്റയുടെ വില എന്നിവ വളരെ അധികം വർധിച്ചതിനാൽ ക്ഷീര മേഖലയിൽ പിടിച്ചുനിൽക്കാൻ കർഷകർക്ക് കഴിയാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്. അതിനാൽ വെട്ടിക്കുറച്ച സബ്സിഡികളും മറ്റ് ആനുകൂല്യങ്ങളും കർഷകർക്ക് ലഭ്യമാക്കുകയും വർദ്ധിപ്പിച്ച വില വർദ്ധനവ് പിൻവലിക്കുകയും ചെയ്യണമെന്ന് ധർണ്ണയിൽ ആവശ്യപ്പെട്ടു. ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ജില്ലയിലെ മറ്റ് ഭാഗങ്ങളിലേക്കും മറ്റ് ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
ധർണ
MDFA വയനാട് ജില്ലാ പ്രസിഡണ്ട് ജനകൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. MDFA പഞ്ചായത്ത് പ്രസിഡന്റ് ബിജു പാറ്റിയാൽ അധ്യക്ഷത വഹിക്കുകയും സെക്രട്ടറി തമ്പി തട്ടാം പറമ്പിൽ സ്വാഗതം പറയുകയു

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം
തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.