ബത്തേരി :കർഷകരേയും ആദിവാസികളേയും കടുവയിൽ നിന്നും സംരക്ഷിക്കണമെന്നും പ്രസ്തുത കാര്യങ്ങൾക്കായി സമരം ചെയ്തതിൻ്റെ പേരിൽ കെപിസിസി സെക്രട്ടറി കെ.കെ.അബ്രഹാം അടക്കമുള്ളവർക്കെതിരെ കേസ് എടുത്ത നടപടി പിൻവലിക്കണമെന്നും കോൺഗ്രസ്സ് സേവാദൾ വയനാട് ജില്ലാ പ്രസിഡന്റ് അനിൽ എസ് നായർ ആവിശ്യപ്പെട്ടു.
നേതാക്കൾക്കെതിരെ കേസെടുത്തു ഭയപ്പെടുത്താമെന്നുമാണ് സർക്കാർ കരുതുന്നതെങ്കിൽ കർഷകരുടേയും ആദിവാസികളുടേയും രക്ഷക്കായി ഞങ്ങൾ ഇനിയും സമരത്തിനിറങ്ങുമെന്നും ഭരണ സ്വാധീനമുപയോഗിച്ച് ജനകീയ സമരങ്ങളെ അടിച്ചമർത്താം എന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.കെപിസിസി സെക്രട്ടറി എ.എസ് വിശ്വനാഥൻ,.രാജൻ ചീയമ്പം,കെ. ടി സജീവൻ,സാജു ഐക്കരക്കുന്നത്ത്,നിക്സൺ ജോർജ്ജ്, സുപ്രിയ അനിൽ തുടങ്ങിയവർ സംസാരിച്ചു.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക