കാവുംമന്ദം: കിടപ്പ് രോഗികള്‍ക്ക് ക്രിസ്തുമസ് കേക്കുകള്‍ വീടുകളില്‍ എത്തിച്ച് നല്‍കി മനുഷ്യ സ്നേഹത്തിന്‍റെ ക്രിസ്തുമസ് ആഘോഷവുമായി തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിങ് ഗ്രൂപ്പ് മാതൃകയായി. വിതരണം പാലിയേറ്റീവ് ഗ്രൂപ്പ് പ്രസിഡൻറ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. കെ കെ രാജാമണി, ശാന്തി അനിൽ, അനിൽകുമാർ, സഞ്ജിത്ത് പിണങ്ങോട്, സണ്ണി കുന്നത്ത് തുടങ്ങിയവർ സംബന്ധിച്ചു.

ഫോൺ ഹാക്കിങ്ങിനെ എളുപ്പത്തിൽ പ്രതിരോധിക്കാവുന്നതേയുള്ളൂ; ഈ നാല് കാര്യങ്ങൾ ചെയ്യേണ്ടത് അത്യാവശ്യം
നമ്മുടെ ഡിവൈസുകളുടെ സുരക്ഷ എന്നത് ഇന്നത്തെകാലത്ത് അതിപ്രധാനമാണ്. ഹാക്കർമാർ എളുപ്പം നുഴഞ്ഞുകയറും എന്ന അവസ്ഥയാണ് പല ഡിവൈസുകൾക്കും ഉള്ളത്. അത് ഫോൺ ആകട്ടെ, ലാപ്ടോപ്പ് ആകട്ടെ, എന്തും ആകട്ടെ. സുരക്ഷ കർശനമാക്കിയില്ലെങ്കിൽ, നമ്മുടെ ഒരു